കെ അബ്ദുല്‍മജീദ്
പി ടി പി മുസ്തഫ തളിപ്പറമ്പ
കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സലഫി എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബള്‍ ട്രസ്റ്റ് ട്രഷററുമായ കെ അബ്ദുല്‍മജീദ് (74) നിര്യാതനായി. ഒരായുഷ്‌കാലം മുഴുവന്‍ സമ്പൂര്‍ണ മുജാഹിദ് നിശ്ശബ്ദ പ്രവര്‍ത്തകനായി, സാരഥിയായി കര്‍മനിരതനായി ധന്യമായ ശാന്തജീവിതം നയിച്ചുകൊണ്ടാണ് അദ്ദേഹം കടന്നു പോയത്. ട്രഷറി ഓഫീസറായി വിരമിച്ച ശേഷം കണ്ണൂര്‍ സലഫി ദഅ്‌വാ സെന്ററിന്റെ മുഴു സമയ പ്രവര്‍ത്തകനായി നിലകൊണ്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ വൈസ് പ്രസിഡണ്ട്, വളപട്ടണം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ഏതാനും മാസങ്ങളായി അസുഖബാധിതനായ അദ്ദേഹം കഴിഞ്ഞയാഴ്ച മുതല്‍ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരുന്നു. ഭാര്യ: വി പി സുബൈദ, മക്കള്‍: സജ്‌ന, ഷമീം, ഷമീര്‍, ഷാഹിന, ഷഹ്‌ലത്ത്, സ്വലാഹ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)