ഹിജാബ് അഴിച്ചുമാറ്റിയ സംഭവം; ഹുദക്ക് നീതി തേടി ആയിരങ്ങള്‍

ന്യൂസിലന്‍ഡിലെ ഹിജാബ് അഴിച്ചുമാറ്റിയ മുസ്‌ലിം വിദ്യാര്‍ഥിനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ആയിരങ്ങള്‍ ഒപ്പുവെച്ചു. ദുനഡിനിലെ ഒറ്റാഗോ ഗേള്‍സ് ഹൈസ്‌കൂളില്‍ മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് 17-കാരിയായ ഹുദ അല്‍ജമായുടെ ഹിജാബ് അഴിച്ചുമാറ്റുകയായിരുന്നു. ”രണ്ട് പെണ്‍കുട്ടികള്‍ എന്നെ പിടിക്കുകയും ഒരാള്‍ അടിക്കുകയും ചെയ്തു. അടിയേറ്റ് ഞാന്‍ നിലത്ത് വീണു. പെണ്‍കുട്ടികള്‍ ഹിജാബ് അഴിക്കുകയും തന്നെ ചിത്രീകരിക്കുകയും വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ആ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. കുറ്റക്കാര്‍ സമാന രീതിയില്‍ തന്റെ രണ്ട് സുഹൃത്തുക്കളോടും ഇത് ചെയ്യാന്‍ ശ്രമിച്ചു” -ഹുദ അല്‍ജമാ പറഞ്ഞു.
