5 Friday
December 2025
2025 December 5
1447 Joumada II 14

2020ല്‍ ജോലിക്കിടെ കൊല്ലപ്പെട്ടത് 62 മാധ്യമപ്രവര്‍ത്തകര്‍


2020ല്‍ മാത്രം 62ഓളം മാധ്യമപ്രവര്‍ത്തകരാണ് തങ്ങളുടെ ജോലിക്കിടെ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. യു എന്നിന് കീഴിലെ സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2006നും 2020നും ഇടയില്‍ 1200 മാധ്യമപ്രവര്‍ത്തകരാണ് തങ്ങളുടെ ജോലിക്കിടെ കൊല്ലപ്പെട്ടത്. പത്തില്‍ ഒന്‍പത് കേസുകളിലും കൊലയാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതായും മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന യുനെസ്‌കോ പറയുന്നു.
ഈ വര്‍ഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ഒഴിവാക്കാനുള്ള അന്താരാഷ്ട്ര ദിനത്തില്‍ ഇത്തരം പട്ടിക മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വധഭീഷണികളും നിര്‍ത്തലാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
അന്താരാഷ്ട്ര ദിനാചരണമായ ചൊവ്വാഴ്ച യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്, എന്നാല്‍ സംഘര്‍ഷ മേഖലകള്‍ക്ക് പുറത്ത് കൊല്ലപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണവും സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും, അഴിമതി, മനുഷ്യകടത്ത്, മനുഷ്യാവകാശ ലംഘനങ്ങള്‍ അല്ലെങ്കില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവ അന്വേഷിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നും ഗുട്ടറസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ എണ്ണമറ്റ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ഗുട്ടറസ് അഭിപ്രായപ്പെട്ടു.

Back to Top