രാജകീയ പദവി ഉപേക്ഷിച്ചതായി ജോര്‍ദാന്‍ രാജകുമാരന്‍

ജോര്‍ദാന്‍ രാജാവിന്റെ അര്‍ധസഹോദരനായ ഹംസ ബിന്‍ ഹുസൈന്‍ രാജകീയ പദവി ഉപേക്ഷിച്ചതായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഞങ്ങളുടെ സ്ഥാപനങ്ങളുടെ നിലവിലെ സമീപനങ്ങളോടും രീതികളോടും നയങ്ങളോടും തന്റെ ബോധ്യങ്ങള്‍ക്ക് സഹകരിക്കാന്‍ കഴിയാത്തതിനാലാണ് ഈ തീരുമാനമെന്ന് ഹംസ രാജകുമാരന്‍ കുറിച്ചു. ഒരു വര്‍ഷം മുമ്പ് ഹംസ രാജകുമാരന്‍ വീട്ടുതടങ്കലിലാക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കൊട്ടാര വഴക്കിന്റെ ഏറ്റവും പുതിയ അധ്യായമാണിത്. മുമ്പ് ചെയ്തതുപോലെ, ഹംസ രാജകുമാരന്‍ അബ്ദുല്ല രാജാവ് രണ്ടാമനെയും ഭരണ നേതൃത്വങ്ങളെയും നേരിട്ട് വിമര്‍ശിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍, റോയല്‍ ഹാശിമിയ്യ കോടതി മുമ്പ് നിര്‍ദേശിച്ചത് പോലെ, വഴക്ക് പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. റോയല്‍ ഹാശിമിയ്യ കോര്‍ട്ട് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അരനൂറ്റാണ്ടോളം ജോര്‍ദാന്‍ ഭരിച്ചിരുന്ന ഹുസൈന്‍ രാജാവിന്റെ പുത്രന്മാരാണ് അബ്ദുല്ലയും ഹംസയും. 1999- ലാണ് ഹുസൈന്‍ രാജാവ് മരണപ്പെടുന്നത്. അബ്ദുല്ല പിന്‍ഗാമിയായി ഹംസയെ കിരീടാവകാശിയായി നിയമിച്ചെങ്കിലും 2014-ല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
