3 Thursday
July 2025
2025 July 3
1447 Mouharrem 7

ജൂതവത്കരണത്തില്‍ നിന്ന് അല്‍അഖ്‌സയെ സംരക്ഷിക്കണമെന്ന് മുസ്‌ലിം പണ്ഡിതര്‍

ഇസ്‌റാഈലിന്റെ ജൂതവത്കരണത്തില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയെ സംരക്ഷിക്കണമെന്ന് ആഗോള മുസ്‌ലിം പണ്ഡിത സഭ (കഡങട). അധിനിവേശ നഗരമായ ജറൂസലമിന്റെയും അല്‍അക്‌സാ പള്ളിയുടെയും മേഖലയില്‍ ഇസ്‌റാഈലി അധിനിവിഷ്ട സൈന്യവും ഭരണകൂടവും നടത്തുന്ന കൈയേറ്റത്തെ സഭ അപലപിച്ചു. അധിനിവേശ ജറൂസലമിലെ ബുറാക്ക് മതിലിനടുത്ത് ഇസ്‌റാഈല്‍ നടത്തുന്ന പുതിയ ഉത്ഖനനത്തെക്കുറിച്ചുള്ള പ്രാദേശിക റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന. അല്‍അഖ്‌സയിലെ നോബല്‍ സാങ്ച്വറിയോട് ചേര്‍ന്നുള്ള മതിലിനു മുന്നിലുള്ള ചത്വരം ജൂതവത്കരിക്കാനുള്ള ഇസ്‌റാഈലിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും സംഘടന വാദിക്കുന്നു. ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ അറബ്-മുസ്‌ലിം ലോകത്തെ രാജ്യങ്ങള്‍, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍, മാനുഷിക ഗ്രൂപ്പുകള്‍ എന്നിവര്‍ ഈ വിഷയത്തില്‍ ശക്തമായ അപലപനം രേഖപ്പെടുത്തണമെന്നും പണ്ഡിത സഭ ആവശ്യപ്പെട്ടു.

Back to Top