13 Sunday
September 2026
2026 September 13
1448 Rabie Al-Âkher 0

ജോ ബൈഡന്‍ ‘വേട്ടയാടുന്ന ചെന്നായ’ -അലി ഖാംനഈ

യു എസ് പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് ഇറാന്‍ പരമോന്നത നേതാവ് അലി ഹുസൈനി ഖാംനഈ. ‘വേട്ടയാടുന്ന ചെന്നായ’ പ്രസിഡന്റ് ബൈഡന്‍ മുന്‍ഗാമിയില്‍ നിന്ന് വ്യത്യസപ്പെടുന്നില്ലെന്ന് ഖാംനഈ പറഞ്ഞു. ഇറാനും യു എസും മറ്റു ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം വിയന്നയില്‍ ആണവ ചര്‍ച്ചയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണിത്. 2015-ലെ ആണവ കരാറില്‍ അമേരിക്ക സ്വീകരിച്ചത് ലജ്ജയില്ലാത്ത നടപടിയാണ്. കരാര്‍ ഇറാന്‍ ഉപേക്ഷിച്ചതുപോലെയായിരുന്നു പെരുമാറ്റം. എന്നാല്‍, 2018-ല്‍ അമേരിക്ക കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും, ഇറാന് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നുവെന്ന് ഖാംനഈ കുറ്റപ്പെടുത്തി. കരാറില്‍ ഒപ്പുവെച്ച യൂറോപ്യന്‍ രാഷ്ട്രങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ”അവര്‍ അമേരിക്കയെ പോലെയാണ്. എന്നാല്‍, ദീര്‍ഘകാലമായി ചര്‍ച്ചകളെ പരിഹസിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തത് ഇറാനാണെന്ന പോലെ വാക്കുകളിലും വാചാടോപങ്ങളിലും അവര്‍ എപ്പോഴും ആവശ്യപ്പെടുന്നു” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to Top