19 Friday
April 2024
2024 April 19
1445 Chawwâl 10

ജിഹാദ് പ്രയോഗങ്ങള്‍ക്ക് പിന്നിലെ അപരവത്കരണ പദ്ധതി

ഡോ. ടി കെ ജാബിര്‍


കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്ക് എതിരെ നടപടി എടുക്കുവാന്‍ നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തെഴുതേണ്ടി വന്നതാണ് കഴിഞ്ഞ ആഴ്ച്ച കേരളം കണ്ട നിര്‍ഭാഗ്യകരമായ സാമൂഹ്യ സന്ദര്‍ഭം. ലോകത്ത് ജനാധിപത്യം ഇത്രത്തോളം പ്രാക്ടീസ് ചെയ്യപ്പെട്ട ഒരു രാജ്യത്ത് ഇത്രത്തോളം അപമാനകരമായ അവസ്ഥ ഉണ്ടാവുന്നുണ്ടോ എന്ന് ആരും സംശയിച്ചുപോകും. പ്രൊഫസറുടെ ജിഹാദ് ആരോപണം ഇനി പറയുന്നതാണ്. കേരളത്തില്‍ പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്ക് ദാനം ചെയ്യുന്നതിനാല്‍ അവരെല്ലാവരും ഡല്‍ഹിയില്‍ വിവിധ കോളേജുകളില്‍ ഡിഗ്രി അഡ്മിഷന്‍ ചുളുവില്‍ നേടുന്നു, അങ്ങനെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവര്‍ വ്യവസ്ഥാപിതമായി കയറിക്കൂടുന്നു. എന്നതാണ് ആ ജിഹാദി വൃത്തി.
യഥാര്‍ഥ വസ്തുതകളുമായി യാതൊരു ബന്ധവും ഇല്ലാത്ത വെറുപ്പിന്റെ പ്രഖ്യാപനം ആയിരുന്നു അത്. ഇത്രയും കാലത്തെ ജിഹാദ് ആരോപണങ്ങളില്‍ നിന്നും ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഇത്. ജിഹാദ് പദപ്രയോഗം ആദ്യമായി മുസ്ലിംകള്‍ക്ക് എതിരെയല്ലാതെ ഉപയോഗിച്ചിരിക്കുന്നു. മലയാളികള്‍ ഒന്നടങ്കം കുറ്റാരോപിതരായിരിക്കുന്നു. സത്യസന്ധമായും, നിഷ്പക്ഷമായും മുസ്ലിം സമൂഹത്തെ നിരീക്ഷിച്ചിരുന്നവര്‍ക്ക് മുന്‍ധാരണകളും, അബദ്ധ വിശ്വാസങ്ങളും തിരുത്തുവാനുള്ള അവസരമാണിപ്പോള്‍ സംജാതമായിരിക്കുന്നത്.
2009 ലായിരുന്നു ആധുനിക കേരള സാംസ്‌കാരിക പരിസരത്തെ ഞെട്ടിച്ചു കൊണ്ട് ‘ലൗ ജിഹാദ് ‘ എന്ന പദപ്രയോഗം ഉണ്ടായി വന്നത്. അതിന് ശേഷം പലവട്ടം കേരളത്തില്‍ ഇത് ആവര്‍ത്തിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ മാസം പാലാ ബിഷപ്പിന്റെ പ്രസ്താവന വന്നിരുന്നു, ലൗ ജിഹാദ് മാത്രമല്ല, ‘നാര്‍കോട്ടിക് ജിഹാദ്’ കൂടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വാദം. പ്രസ്തുത വിഷയത്തില്‍ ചര്‍ച്ചയും വാദവും പ്രതിവാദവും പ്രിന്റ് – ഡിജിറ്റല്‍ വ്യത്യാസമില്ലാതെ സകല മാധ്യമങ്ങളിലും പടര്‍ന്ന് വ്യാപിക്കുന്നു. ഇന്ത്യയില്‍ പ്രണയത്തിന്റെ പേരില്‍ മത ധ്രുവീകരണ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഇനിയുമേറെ സാധ്യതയുണ്ടെന്ന് കണ്ടുകൊണ്ടാണ് ഈ ദുഷ്‌കൃത്യങ്ങള്‍ എന്ന് മനസിലാക്കാം. ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം വരെ നടത്തി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ കര്‍ണാടകയില്‍ പ്രസ്തുത നിയമം പാസ്സാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി പ്രഖ്യാപിച്ചത് കഴിഞ്ഞ ജനുവരിയില്‍ ആണ്.
ഈ ആരോപണങ്ങളേറ്റു വാങ്ങുവാന്‍ മുന്‍പെന്ന പോലെ മുസ്ലിം സമുദായം എന്ന സോഫ്റ്റ് ടാര്‍ഗറ്റ് (ീെള േമേൃഴല)േ, അവിടെയുണ്ട്. അതായത് തോന്നുന്ന ഏതൊരു ആരോപണവും മുസ്ലിംകള്‍ക്കെതിരെ ഉന്നയിച്ചാല്‍ അതിനെ ശക്തമായി പിന്തുണയ്ക്കുവാന്‍ ഇവിടെ കുറേ ആളുണ്ടാവും. നിരന്തരമായി അപരവല്‍ക്കരിക്കപ്പെട്ട് (ീവേലൃശമെശേീി) ഒരു സന്നിഗ്ധ ഘട്ടത്തിലാണ് അവരിന്ന്. 2020 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത് ‘ലൗജിഹാദ്’ എന്ന ഒന്നില്ല എന്നായിരുന്നു. ഇത്രത്തോളം വിചിത്രമായ ഒരു വിഷയത്തില്‍ മുസ്ലിം സമുദായത്തെ ഒന്നാകെ പ്രതിസ്ഥാനത്ത് നിര്‍ത്തി സംശയിക്കുന്ന പ്രചരണം കേരള ചരിത്രത്തില്‍ വേറൊന്ന് ഉണ്ടായിരിക്കാന്‍ സാധ്യതയില്ല.
‘ലൗജിഹാദ്’ വിഷയത്തില്‍ നിരന്തരം നിരപരാധിത്വം തെളിയിക്കുവാന്‍ ഒരു സമുദായം ഒന്നാകെ വലിച്ചിഴക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മുസ്ലിം/ഇസ്ലാം എന്നല്ല ലോകത്ത് ഏതെങ്കിലും ഒരു മത വിഭാഗം പ്രണയത്തിലൂടെ ആസൂത്രിതമായി മത പ്രചരണം നടത്തുമെന്ന് വിചാരിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്നതാണ് യഥാര്‍ഥ വസ്തുത. ഇന്ത്യയില്‍ മതേതരത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭം മുതലെടുക്കുകയാണ് ഇവിടെ മതത്തിന്റെ വക്താക്കള്‍. സംഭവിക്കുന്നത് അതാണ് എന്ന് തിരിച്ചറിയുവാന്‍ ഒരു വ്യക്തിക്ക് തികഞ്ഞ യുക്തി ബോധവും, മതേതര മനോഭാവവും(ലെരൗഹമൃ ാശിറലെ)േ ഉണ്ടാവണം. അല്ലെങ്കില്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കും.

സൈനുദീന്‍ മഖ്ദൂം
ആഹ്വാനം ചെയ്ത
കേരളത്തിലെ ജിഹാദ്

തദ്ദേശീയമായി കേരളത്തിന്റെ ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ ഗ്രന്ഥമാണ് (അറബി ഭാഷയില്‍) തുഹ്ഫത്തുല്‍ മുജാഹിദീന്‍. ശൈഖ് സൈനുദീന്‍ മഖ്ദൂം രണ്ടാമന്‍ ആണ് പൊന്നാനിയില്‍ വച്ച് ഈ ഗ്രന്ഥം രചിച്ചത്. കേരളത്തിലെ മുസ്ലിംകള്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ സാമൂതിരിക്കൊപ്പം പോരാടിയ കാലത്താണ് അത് വെളിച്ചം കാണുന്നത്. ഇതിന്റെ ഒന്നാം അധ്യായം തന്നെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രാധാന്യത്തെ കുറിക്കുന്നു എന്ന് മാത്രമല്ല ഗ്രന്ഥത്തിന്റെ മുഖ്യ പ്രമേയവും അത് തന്നെ. അക്കാലത്ത് ഗോവയില്‍ പോര്‍ച്ചുഗീസുകാരോട് ചെറുത്തു നിന്ന് പോരാടിയ ബിജാപ്പൂര്‍ സുല്‍ത്താന്‍ അലി ആദില്‍ ഷാ യ്ക്കാണ് ഈ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ഈ ഗ്രന്ഥത്തിന് നിരവധി ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പോര്‍ച്ചുഗീസ് കൊളോണിയലിസത്തിനെതിരെ തദ്ദേശീയരായ സകല ജനവിഭാഗങ്ങളുടെയും സംയുക്തമായ ജിഹാദിന് (പോരാട്ടത്തിന്) ആയിരുന്നു ഈ ഗ്രന്ഥം ആഹ്വാനം ചെയ്തത്. ആ കാലഘട്ടത്തിലെ ആ പ്രഖ്യാപനം ഒരു പാതകമായി ആരും കരുതുന്നില്ല. മാതൃദേശത്തിന്റെ സുരക്ഷയും, നിലനില്‍പ്പുമായിരുന്നു അന്ന് അതിന്റെ ലക്ഷ്യം.
ചുരുക്കത്തില്‍ ‘ജിഹാദിന്റെ’ കേരള ചരിത്രം തുടങ്ങുന്നത് സാമൂതിരിക്ക് ഭരണ/ രാഷ്ട്രീയ സുരക്ഷ ലഭിക്കുന്നതിന് വേണ്ടിയാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗവേഷകനായ വേലായുധന്‍ പണിക്കശ്ശേരിയാണ് അതിന് മലയാളം പരിഭാഷ നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൗദി അറേബ്യയിലെ പ്രധാനപ്പെട്ട പണ്ഡിതനായിരുന്ന ഇബ്ന്‍ ബാസ്(19-12-1999) ഇസ്ലാമികമായ ജിഹാദിനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ‘ജിഹാദ് പല തരത്തിലുണ്ട്. മനസ്സുകൊണ്ടുള്ളത്, ധനം കൊണ്ടുള്ളത്, പ്രാര്‍ഥന കൊണ്ടുള്ളത്, മാര്‍ഗ്ഗദര്‍ശനം കൊണ്ടുള്ളത്, നന്മകള്‍ കൊണ്ടുള്ളത്. അതില്‍ ഏറ്റവും വലിയ ജിഹാദ് എന്നത് ദുര്‍ബോധങ്ങള്‍ക്കെതിരെ മനുഷ്യന്‍ അവന്റെ ആത്മാവിനോട് ചെയ്യുന്ന ജിഹാദാണ്.’ രാഷ്ട്രീയേതരമായ, സാര്‍വലൗകികമായ, ഇസ്ലാമികമായ ജിഹാദിന്റെ വ്യാഖ്യാനം യഥാര്‍ഥത്തില്‍ ഇതാണ്. ഇന്നത്തെ രീതിയിലെ ജിഹാദിന്റെ ദുരാരോപണം ആരംഭിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.

ഇന്ത്യയില്‍
നൂറ്റാണ്ടിന്റെ പാരമ്പര്യം

2009-ല്‍ കേരളത്തില്‍ നിന്നല്ല ‘ലൗജിഹാദിന്റെ’ ചരിത്രം ആരംഭിക്കുന്നത് എന്നാണ് ചാരു ഗുപ്ത 2009-ല്‍ തന്നെ ഋജണ – ലെഴുതിയ ലേഖനത്തില്‍ പറയുന്നത്. 1920കളില്‍ തന്നെ, മുസ്‌ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനായി ഹിന്ദു സ്ത്രീകളെ പ്രേമം നടിച്ച് വിവാഹം കഴിക്കുവാനായി ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ കുറിച്ച് ചാരു ഗുപ്ത പറയുന്നുണ്ട്. 1924 ല്‍ കാണ്‍പൂരില്‍ നിന്നും പ്രസിദ്ധീകരിച്ച ഒരു ലഘുലേഖ ഇപ്രകാരമായിരുന്നു. ‘ഹിന്ദുക്കളുടെ എണ്ണം ഭയാനകമായ രീതിയില്‍ കുറയുന്നു. ഹിന്ദു സ്ത്രീകളുടെ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനമാണ് കാരണം. അങ്ങനെ മ്ലേച്ഛന്മാരായ, ഗോവധം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നു’.
1928ല്‍ ഒരു കവിത എഴുതപ്പെട്ടത് ഇപ്രകാരമായിരുന്നു എന്ന് ഗുപ്ത ഉദ്ധരിക്കുന്നു. ‘മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിക്കുവാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. അവര്‍ കാളവണ്ടികളില്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത് ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കുന്നു, എന്നിട്ട് അവരെ വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തുന്നു’. ഇതാണ് ആ കവിതയുടെ ആശയമായി ഗുപ്ത എഴുതുന്നത്. 1925 ല്‍ ഹിന്ദു സഭ വാരണാസിയില്‍ ഹിന്ദു പുരുഷന്മാരുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അവര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കാവല്‍ സംഘടിപ്പിക്കുകയുമുണ്ടായി. കമിതാക്കള്‍ ട്രെയിനില്‍ കയറി ഒളിച്ചോടിപ്പോകുന്നത് കണ്ടുപിടിച്ച് തടയുവാനായിരുന്നു അത്. വേറെ അത്തരം ഉദ്യമങ്ങള്‍ അലഹബാദിലും ജോണ്‍പൂരിലും നിലനിന്നിരുന്നു എന്നും ഗുപ്ത എഴുതുന്നു.
കേരളത്തില്‍, ദി പ്രിന്റ് ജേര്‍ണലിസ്റ്റ്, ഫാത്തിമ ഖാന്‍ നടത്തിയ, ‘ ഠവല്യ’ൃല മേസശിഴ ീൗൃ ഴശൃഹ െീേ കടകട’: ഒീം ഇവൗൃരവ ശ െിീം റൃശ്ശിഴ ‘ഹീ്‌ല ഷശവമറ’ ിമൃൃമശേ്‌ല ശി ഗലൃമഹമ ‘(2021) എന്ന ഒരു അന്വേഷണത്തില്‍ കേരളത്തില്‍ മുസ്ലിം യുവാക്കള്‍ ക്രൈസ്തവരുടെ ഇടയില്‍ നിന്നും പെണ്‍കുട്ടികളെ തട്ടിയെടുത്ത് കൊണ്ടു പോകുന്നതിനെക്കുറിച്ചും, അത് സംബന്ധിച്ച് സമുദായത്തിനകത്തു നിന്നുള്ള പദ്ധതിയെ കുറിച്ചും പറയുന്നുണ്ട്. ഈ വിഷയത്തില്‍ വീഡിയോ പ്രചരണം ഉള്‍പ്പടെ നിരവധി വ്യവഹാരങ്ങളാണ് അവിടെ നിര്‍മിക്കപ്പെടുന്നത് എന്നും അവര്‍ പറയുന്നു.
ഇന്ത്യയില്‍ ഫേസ്ബുക്, യുട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സജീവമാകുന്നത് 2009 -10 ലാണ്. ആധുനിക ലവ് ജിഹാദ് വിവാദം ഉണ്ടാകുന്നതും ഇതേസമയത്ത് തന്നെയാണ്. ട്വിറ്റര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ലവ് ജിഹാദ് എന്ന വിഷയത്തെ ആഗോള തലത്തില്‍ എത്തിച്ചത്.
ട്വിറ്റര്‍ ഉണ്ടാക്കിയ നിരവധി ഹാഷ് ടാഗ് കാമ്പയിനുകള്‍ അനേകം പേര്‍ക്ക് പ്രസ്തുത വിഷയത്തില്‍ ഒരു ഡിജിറ്റല്‍ വ്യവഹാര നിര്‍മിതി സാധ്യമാകുന്നതിനായി സഹായിച്ചു എന്ന് സൈനബ് ഫാറൂഖി തന്റെ H-indu Nationalism, News Channels, and ‘Post Truth’ Tw-itter: A Case Study of ‘Love Jih-ad’ പഠനത്തില്‍ പറയുന്നു. 2017-ല്‍ കേരളത്തിലെ ഹാദിയയുടെ വിവാഹവും മതമാറ്റവും വിഷയ സംബന്ധമായി ഏഴു മുതല്‍ എട്ടുവരെ വാര്‍ത്ത സംവാദ പരിപാടികളുടെ എപ്പിസോഡുകള്‍ ആണ് ഇന്ത്യയിലെ റിപ്പബ്ലിക്ക് ടീവിയും, ടൈംസ് നൗവും ചെയ്തത് എന്നും ഫാറൂഖി പറയുന്നു.

ഇപ്പോഴത്തെ
ജിഹാദ് വിളികള്‍
എന്തുകൊണ്ട്?

ക്രൈസ്തവര്‍ ഈ വെറുപ്പ് പ്രഖ്യാപനം നടത്തുന്നത് വിവിധ സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുവാനും, സംഘ് പരിവാര്‍ ഭരണകൂടത്തോട് ചില ഒത്ത് തീര്‍പ്പുകള്‍ നടത്തുവാനുമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. ഒന്നാമത്, കേന്ദ്ര സര്‍ക്കാര്‍ മത സ്ഥാപനങ്ങളും, നോണ്‍ ഗവണ്‍മെന്റല്‍ സ്ഥാപനങ്ങളും സ്വീകരിക്കുന്ന വിദേശ സാമ്പത്തിക സഹായത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത് ലഘൂകരിക്കുവാനാണ്. രണ്ട് , മുസ്ലിം സമുദായം പഴയ അന്ധവിശ്വാസങ്ങളും മറ്റും ഉപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റം നടത്തുന്നതിലുള്ള കടുത്ത വിദ്വേഷം. നൂറ്റാണ്ടുകളായി സാമൂഹ്യ പിന്നാക്കാവസ്ഥയില്‍ നിന്ന ഒരു സമുദായം അവകാശങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ നേടുമ്പോള്‍ ഉണ്ടാകുന്ന വിരോധം.
‘ലൗ ജിഹാദ്’, ‘നാര്‍ക്കോട്ടിക് ജിഹാദ്’ പോലുള്ളവ വളരെ ആസൂത്രിതമാണ് എന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ കുറിക്കുന്നു. സിറോ മലബാര്‍ സഭ (കത്തോലിക്ക)മാത്രമാണ് ഈ ആഖ്യാനങ്ങള്‍ കൊണ്ടുവരുന്നത്. അത് സഭ ആഭ്യന്തരമായ വലിയ പ്രശ്നം നേരിട്ട്‌കൊണ്ടിരിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
വിഷയം വിശ്വാസപരമാണ്. ജനത്തിന് അഭിമുഖമായി നിന്ന് വേണോ, കിഴക്കോട്ട് തിരിഞ്ഞു നിന്ന് വേണോ കുര്‍ബാന അര്‍പ്പിക്കാന്‍ എന്നത് ദീര്‍ഘകാലമായി സഭയ്ക്കുള്ളിലെ രണ്ട് വിശ്വാസധാരകള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു. അത് രൂപതകള്‍ തമ്മിലും, ബിഷപ്പുമാര്‍ തമ്മിലുമുള്ള സംഘര്‍ഷമായി മാറിക്കഴിഞ്ഞിരുന്നു. അതിന് തീര്‍പ്പ് കല്‍പ്പിച്ചു കൊണ്ട് വത്തിക്കാന്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ സ്വീകരിക്കാനോ കുര്‍ബാന അര്‍പ്പണം സംബന്ധിച്ച ഇടയ ലേഖനം വായിക്കാനോ പല പള്ളികളും പുരോഹിതന്മാരും തയ്യാറായിട്ടില്ല. ഇത് സഭയ്ക്കുള്ളില്‍ വലിയ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.
ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. താല്‍ക്കാലിക ലാഭത്തിന് വേണ്ടിയുള്ള ഈ തീക്കളി ഈ സമൂഹത്തെ ദൂരവ്യാപകമായ പ്രശ്നങ്ങളില്‍ കൊണ്ട് ചെന്നെത്തിക്കുമെന്ന് ഇവര്‍ ആലോചിക്കുന്നതേയില്ല എന്ന് ബെന്യാമിന്‍ ആശങ്കപ്പെടുന്നു(ട്രൂ കോപ്പി വെബ്സീന്‍). ഇതേ നയം തന്നെയാണ് ഇവിടെ നടപ്പിലാക്കുന്നത് എന്ന് അതിരൂപത സംരക്ഷണ സമിതി വക്താവ് ഷൈജു ആന്റണിയും പറയുന്നുണ്ട്.
കേരളത്തില്‍ മതാതീതമായ അനന്തമായ പ്രണയങ്ങളും നിരവധി പ്രണയവിവാഹങ്ങളും നടന്നിട്ടുണ്ട്. മതംമാറ്റം പലപ്പോഴും ഇതില്‍ നടന്നിട്ടുമില്ല. ‘ലൗജിഹാദ്’ എന്ന നിഗൂഢപദ്ധതി പക്ഷെ ഇവിടെ കണ്ടെത്തുവാന്‍ കഴിയുന്നില്ല. കേരളത്തിലെ/ഇന്ത്യയിലെ വിവിധ പ്രഫഷണല്‍ കോളേജുകളിലും വിവിധ സര്‍വകലാശാലകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രണയവിവാഹം ഇന്ന് ഒരു വാര്‍ത്ത പോലും ആകാറില്ല. ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാന കൊലപാതകങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം നവ വധൂ വരന്മാര്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
പ്രണയ വിവാഹത്തിന്റെ ഭാഗമായി മുസ്ലിം സമുദായത്തിലേക്ക് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കടന്നു വന്നിട്ടുണ്ട്. അതുപോലെ മുസ്ലിം സമുദായത്തില്‍ നിന്ന് മറ്റു സമുദായത്തിലേക്കും പെണ്‍കുട്ടികള്‍ പോയിട്ടുണ്ട് എന്നതും വസ്തുതയാണ്. ‘ലവ് ജിഹാദ്’ ആരോപണങ്ങള്‍ക്കിടയില്‍ ഈ വസ്തുത ചര്‍ച്ചയാവാറില്ല എന്നതാണ് വാസ്തവം. ഇതെല്ലാം ‘ലവ് ജിഹാദാ’ണെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക? ലൗജിഹാദ് എന്നത് തികഞ്ഞ ഗൂഢാലോചനയാണെന്ന് ഇന്ത്യയില്‍ നടന്ന നിരവധി പഠനങ്ങള്‍ പറയുന്നുണ്ട്. ജ്യോതി പുന്‍വാനിയുടെ ങ്യവേ െമിറ ജൃലഷൗറശരല െമയീൗ േ’ഘീ്‌ല ഖശവമറ'(2014) അതില്‍ ഒന്നാണ്.

തഭ്രാന്ത്
കേരള ചരിത്രത്തില്‍

ചരിത്രകാരന്‍ എ. ശ്രീധരമേനോന്‍ എഴുതിയ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ ‘കേരള ചരിത്രം'(2009 ) എന്ന ഗ്രന്ഥത്തില്‍ പോര്‍ച്ചുഗീസ് കാലഘട്ടം എന്ന അധ്യായത്തില്‍ ഇങ്ങനെ പറയുന്നുണ്ട്.
‘കത്തോലിക്കാ മതത്തിന്റെഅന്ധ അനുയായികള്‍ ആയിരുന്നു പോര്‍ച്ചുഗീസുകാര്‍. അവരുടെ മതപരമായ നയം ഉദാരമോ സാംസ്‌കാരികാതീതമോ ആയിരുന്നില്ല. അവര്‍ അങ്ങേയറ്റത്തെ മതഭ്രാന്തന്മാരും സെന്റ് തോമസ് ക്രിസ്ത്യാനികള്‍ ഉള്‍പ്പടെ അന്യ മത സമുദായങ്ങളോടുള്ള പെരുമാറ്റത്തില്‍ സങ്കുചിത മനസ്‌കരും ആയിരുന്നു. ഗോവയില്‍ അവര്‍ ‘മത വിചാരണ’ഏര്‍പ്പെടുത്തുകയും പണ്ടെങ്ങും കേട്ടിട്ടില്ലാത്ത വിധം വലിയ തോതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലും മത പീഡനത്തിലും ജാഗരൂകരാകുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് പതിനാറാം ശതകത്തില്‍ ഗൗഡ സരസ്വതര്‍ ഗോവയില്‍ നിന്നും കേരളത്തിലേക്ക് പോന്നത്. പോര്‍ച്ചുഗീസുകാരുടെ നിര്‍ദയമായ പീഡനത്തിന് ജൂതന്മാരും ഇരയായി. അത് കൊണ്ട് അവര്‍ അവരുടെ പ്രാചീന സങ്കേതമായ കൊടുങ്ങല്ലൂര്‍ 1565 -ല്‍ കൈവെടിഞ്ഞു, പറവൂര്‍, മാള, കൊച്ചി, ചേന്ദമംഗലം, എറണാകുളം എന്നിവിടങ്ങളില്‍ വാസമുറപ്പിച്ചു. 1567 -ല്‍ മട്ടാഞ്ചേരിയില്‍ നിര്‍മിച്ച വെള്ള ജൂതന്മാരുടെ പള്ളി പോര്‍ച്ചുഗീസുകാര്‍ ഭാഗികമായി നശിപ്പിച്ചു. (സ്‌പെയിനില്‍ നിന്നും 1490 -കളില്‍ അവിടുത്തെ കാതോലിക്കാ സഭയുടെ ൃല രീിൂൗലേെ ല്‍, വേട്ടയാടപ്പെട്ടപ്പോള്‍ അവിടുന്ന് ജീവനും കൊണ്ട് ഓടിപ്പോയ വരാണ് ഈ ജൂതര്‍ എന്ന് ലോക പ്രശസ്ത ബ്രിട്ടീഷ് ഇടത് ചിന്തകനും, എഴുത്തുകാരനും പ്രഭാഷകനുമായ താരിഖ് അലി പറയുന്നുണ്ട്. അവര്‍ രക്ഷപ്പെട്ട് ഇവിടെ എത്തിയപ്പോള്‍ വീണ്ടും പീഡനത്തിനിരയായി എന്നത് മറ്റൊരു ദുരന്ത ചിത്രം!).
പോര്‍ട്ടുഗീസുകാരുടെ മാതൃരാജ്യത്ത് (പോര്‍ച്ചുഗല്‍) തന്നെ മുസ്ലിംകള്‍ അവരുടെ ശത്രു ആകയാല്‍ അവര്‍ കേരളത്തിലെ മുസ്ലിംകളോട് നിഷ്ഠൂരമായ മത പീഡനത്തിന്റെ നയമാണ് സ്വീകരിച്ചിരുന്നത്. പോര്‍ട്ടുഗീസുകാര്‍ ഹൈന്ദവ രാജാക്കന്മാരുടെയും നാടുവാഴികളുടെയും മത വികാരങ്ങളെ സ്വാര്‍ഥ താല്‍പര്യം മുന്‍നിര്‍ത്തി ബഹുമാനിച്ചിരുന്നു…’
ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ മാര്‍ക്ക് ജിഹാദ്, ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം കേവലം യാദൃശ്ചികമോ, നിഷ്‌ക്കളങ്കമോ അല്ലാ എന്ന് ചരിത്രത്താളുകള്‍ ബോധ്യപ്പെടുത്തും. മതേതരത്വത്തെ തകര്‍ത്ത് മതാധിപത്യം തിരികെ പൊതുമണ്ഡലത്തിലേക്ക് സ്ഥാപിച്ചെടുക്കുവാനുള്ള പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്. കാതോലിക്ക സഭ ഒഴികെയുള്ള ക്രൈസ്തവ സഭകള്‍ വിഷയത്തില്‍ ആരോപകര്‍ക്ക് കൂടെ നില്‍ക്കാതെ, പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത് അവര്‍ക്കും പ്രതിസ്ഥാനത്തുള്ള മുസ്ലിം സമുദായത്തിനും സമാധാന സഹവര്‍ത്തിത്ത ചരിത്ര പാരമ്പര്യം കേരളത്തില്‍ പൊതുവായി ഉള്ളത് കൊണ്ടായിരിക്കും. ഉദയംപേരൂര്‍ സുന്നഹദോസ്(1599), കൂനന്‍ കുരിശ് വിലാപം (1653 ) എന്നീ ചരിത്ര സംഭവങ്ങള്‍ നടന്നത് ഇന്നാട്ടില്‍ തന്നെയാണ്. മതേതരത്വ പുനഃസ്ഥാപനത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍നിരയില്‍ വരികയും പൗരന്‍മാരെ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്.
ജൂത സമുദായത്തെ ഒന്നാകെ ജര്‍മനിയില്‍ ഹിറ്റ്ലറുടെ കല്പനപ്രകാരം നാസികള്‍ കൂട്ടക്കൊല ചെയ്തു തുടങ്ങുന്നത് 1930-കളിലാണ്. ജര്‍മനിയില്‍ അന്ന് ജൂതരെ കോര്‍ണര്‍ ചെയ്ത് ഒറ്റപ്പെടുത്തുവാന്‍ ലൗ ജിഹാദ് പോലുള്ള കുതന്ത്രം ഹിറ്റ്ലര്‍ നടപ്പിലാക്കിയിരുന്നു. കേരളത്തില്‍ ഇന്നുള്ള അതെ ആരോപണം ‘ജൂതന്‍മാരായ പയ്യന്‍മാര്‍ വ്യാജ പ്രണയത്തിലൂടെ ജര്‍മന്‍ പെണ്‍കുട്ടികളെ തട്ടിയെടുക്കു’മെന്ന് ഹിറ്റ്ലര്‍ പ്രചരിപ്പിക്കുകയുണ്ടായി. ഇത് ‘മെയിന്‍ കാംഫ്’ എന്ന ആത്മകഥയില്‍ ഹിറ്റ്ലര്‍ പറയുന്നുണ്ട്. ജൂതര്‍ക്ക് അങ്ങനെയൊരു നീക്കം യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, ജൂത സമുദായം തങ്ങള്‍ പ്രത്യേക വംശത്തില്‍പ്പെടുന്നവരാണെന്നു വിശ്വസിക്കുന്നതിനാല്‍ മറ്റു മത-വംശ വിഭാഗങ്ങളില്‍ നിന്നും വിവാഹം ചെയ്യുന്ന രീതി പൊതുവേയില്ല.
‘ലൗ ജിഹാദ്’ എന്ന ഗൂഢാലോചന സിദ്ധാന്തത്തിന് ഇരുപതാം നൂറ്റാണ്ടില്‍ ജൂതര്‍ക്കെതിരെയുണ്ടായ ഗൂഢാലോചനകളുമായി പല സമാനതകളുമുണ്ടെന്ന് Melissa Zimdars, Kem-brew McLeod എന്നിവര്‍ എഡിറ്റ് ചെയ്ത Fake News: Understanding Media and Misinformation in the Digi-tal Age (2020) പുസ്തകത്തില്‍ പറയുന്നുണ്ട്. ഓറിയന്റലിസ്റ്റുകളുടെ പൗരസ്ത്യരെ/മുസ്ലിംകളെ കുറിച്ചുള്ള, അവരെല്ലാം കടുത്ത ലൈംഗിക അഭിനിവേശമുള്ളവരെന്ന വാദത്തെയും ഈ ‘ലൗജിഹാദ്’ സിദ്ധാന്തം പുനരുല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് Hindutva as a variant of rightw-ing Extremism (2020) എന്ന പുതിയ പഠനത്തില്‍ Eviane Leidi പറയുന്നു.
‘ലൗജിഹാദ്’ കുപ്രചരണം 2013-ല്‍ ഉത്തര്‍പ്രദേശില്‍ ഹിന്ദു മുസ്ലിം കലാപത്തിലാണ് അവസാനിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ പോലും സഹവര്‍ത്തിത്വത്തോടെ ജീവിച്ച മുസഫര്‍ നഗറിലെ രണ്ട് സമുദായക്കാര്‍ ഈ കുപ്രചരണത്തില്‍ വീഴുകയും വേട്ടക്കാരും ഇരകളുമായി മാറിയതും മലയാളികള്‍ ആവര്‍ത്തിച്ച് ഓര്‍മിക്കണം. നിരവധിപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആയിരക്കണക്കിന് പേരാണ് അന്ന് ജന്മനാട്ടില്‍ നിന്നും പുറന്തള്ളപ്പെട്ടത്. ചില സംസ്ഥാനങ്ങളില്‍ ”ലൗജിഹാദി”നെതിരെ നിയമനിര്‍മ്മാണം നടത്തുന്നത് മതപരിവര്‍ത്തന നിരോധം എന്ന ഭരണഘടനാ ലംഘന നയം കൂടി മുന്നില്‍ കണ്ടാണ്. ഇത് കൂടുതല്‍ ബാധിക്കുന്നത് മിഷണറി പ്രവര്‍ത്തനങ്ങളുള്ള ക്രൈസ്തവ മതത്തെയായിരിക്കും. വ്യക്തിയുടെ മത സ്വാതന്ത്ര്യത്തെയാണ് (ഇന്ത്യന്‍ ഭരണഘടനാ വകുപ്പ് 2528) ആ നിയമം ഹനിക്കുന്നത്. ഇവിടെ അന്തിമമായി പരിക്കേല്‍ക്കുന്നത് ജനാധിപത്യത്തിനായിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x