20 Saturday
April 2024
2024 April 20
1445 Chawwâl 11

ജിഹാദ് പരക്കുമ്പോള്‍

ഷമീം കിഴുപറമ്പ്‌

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഒരു ഡാന്‍സിനെ പോലും ജിഹാദി ആയിട്ട് കണ്ടവരുണ്ട്. അവിടെ ജാനകിക്കും നവീനുമെതിരെ നടന്ന ഈ വിദ്വേഷ പ്രചരണം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല. സമീപകാല കേരളത്തില്‍ സമാനമായ നിരവധി സംഭവങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തില്‍, സിനിമയില്‍, കലാകായിക രംഗങ്ങളില്‍, വ്യവസായ മേഖലയില്‍, മാധ്യമരംഗത്ത് എന്നിങ്ങനെ യാതൊരു ഔചിത്യവുമില്ലാതെ മതവും ജാതിയും ചര്‍ച്ച ചെയ്യപ്പെട്ട അനേകം ഉദാഹരണങ്ങള്‍ സമീപകാലത്ത് വേറെയുമുണ്ട്. പൊതുവിഷയങ്ങളില്‍ പ്രതികരണവുമായെത്തിയ അനേകം പേര്‍ അവരുടെ ജാതിമത പശ്ചാത്തലമുന്നയിക്കപ്പെട്ട് ആക്രമണങ്ങളേറ്റുവാങ്ങേണ്ടി വന്ന അനേകം സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഈ പ്രവണതകളെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ടീയ രംഗം ഉണര്‍ന്നു നിന്ന് പ്രതിരോധിച്ചേ തീരൂ. രണ്ട് മനുഷ്യര്‍. അവര്‍ ആണോ പെണ്ണോ ഇതര ലിംഗവിഭാഗത്തില്‍ പെട്ടവരോ ആരോ ആയിക്കോട്ടെ. അവര്‍ക്ക് ഒന്നിച്ചു നടക്കാനും, പാട്ടു പാടാനും, നൃത്തം ചെയ്യാനും, സുഹൃത്തുക്കളാകാനും, പ്രണയിക്കാനും തുടങ്ങി നിയമവിരുദ്ധമല്ലാത്ത ഏത് പാരസ്പര്യങ്ങളില്‍ മുന്നോട്ടുപോകാനുമുള്ള എല്ലാ വിധ അവകാശവും ഈ നാട്ടിലുണ്ട്. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x