ധാര്‍മികതയുടെ വീണ്ടെടുപ്പിനായി പൊരുതുക
ജിദ്ദ: ധാര്‍മിക സദാചാര മൂല്യങ്ങളും മര്യാദകളും ശക്തമായ മൂല്യവ്യവസ്ഥയും നിലനില്‍ക്കുന്ന സമൂഹത്തില്‍ മാത്രമേ ജീവിത സുരക്ഷയും സമാധാനവും നിലനില്‍ക്കുകയുള്ളൂവെന്ന് ലിയാഖത്തലി ഖാന്‍ പറഞ്ഞു. ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ച് ‘ധാര്‍മിക ബോധനത്തിന്റെ ആവശ്യകത’ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജരീര്‍ വേങ്ങര പ്രസംഗിച്ചു.
