ജിദ്ദ ഇസ്‌ലാഹി സെന്റര്‍ ചര്‍ച്ചാ സദസ്സ്

ജിദ്ദ: ഫലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്ന് ‘നീതി തേടുന്ന ഫലസ്തീന്‍, വെറുപ്പ് പരത്തുന്ന മീഡിയ’ പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. ഇസ്‌ലാഹി സെന്റര്‍ ജന. സെക്രട്ടറി ഷക്കീല്‍ ബാബു അധ്യക്ഷത വഹിച്ചു. ബഷീര്‍ വള്ളിക്കുന്ന്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട്, ഇ ഒ അബ്ദുന്നാസര്‍, അബ്ദുല്‍കലാം മാമാങ്കര പ്രസംഗിച്ചു.
