2 Wednesday
July 2025
2025 July 2
1447 Mouharrem 6

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ 40-ാം വാര്‍ഷികാഘോഷം; പ്രവാസം@40 ടോക് ഷോ സംഘടിപ്പച്ചു


ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസം@40 ടോക്‌ഷോ സംഘടിപ്പിച്ചു. പ്രാരാബ്ധങ്ങളുടെയും പരിവട്ടങ്ങളുടെയും എഴുപതുകളില്‍ ഉപജീവനം തേടിയെത്തിയവര്‍ പ്രവാസത്തോട് മല്ലിട്ട ജീവിതവഴികള്‍, വെല്ലുവിളി നിറഞ്ഞ ജീവിതാനുഭവങ്ങള്‍ തുടങ്ങി നാല് പതിറ്റാണ്ടിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതായിരുന്നു സംഗമം. ജെ എന്‍ എച്ച് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് എം ഡി മുഹമ്മദലി വി പി, അല്‍അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, ബിസിനസ് പ്രമുഖരായ നജീബ് കളപ്പാടന്‍, പി എം അമീര്‍ അലി, അബ്ദുല്‍മജീദ് നഹ, ഹംസ സീക്കോ തുടങ്ങി മുപ്പതോളം പേര്‍ ആദ്യകാലാനുഭവങ്ങള്‍ പങ്കുവെച്ചു. പ്രവാസ ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ട അബ്ദുല്‍ അസീസ് എ എ, അബ്ദുല്‍ഗനി എം, അബ്ദുല്‍ മജീദ് നഹ, അബ്ദുന്നാസര്‍ മലബാരി, അബ്ദുല്‍ഖാദര്‍ കായംകുളം, അബ്ദുറഹ്മാന്‍ പട്ടര്‍കടവന്‍, അബ്ദുറഹ്മാന്‍ സി കെ, അബ്ദുസ്സമദ് പൊറ്റയില്‍, അബൂബക്കര്‍ അഞ്ചിലാന്‍, ആലുങ്ങല്‍ മുഹമ്മദ്, അമീറലി പി എം, അഞ്ചുകണ്ടന്‍ യൂസുഫ്, ബഷീര്‍ അഹ്മദ്, ഹനീഫ് സുലൈമാന്‍, ഇസ്മാഈല്‍ മങ്കരത്തൊടി, ജമാലുദ്ദീന്‍, അബ്ദുസ്സലാം മേത്തലയില്‍, മുഹമ്മദലി വി പി, മുഹമ്മദ് ഹനീഫ് കോട്ട, മുഹമ്മദലി ഓവുങ്ങല്‍, മുഹമ്മദ് ബാവ വി എം, മുഹമ്മദ് നജീബ്, നജീബ് കളപ്പാടന്‍, നിസാര്‍ ഇബ്‌റാഹീം, സൈദലവി ആറങ്ങോടന്‍, സീക്കോ ഹംസ, ശംസുദ്ദീന്‍ വി പി, വീരാന്‍ കുട്ടി എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. ബഷീര്‍ വള്ളിക്കുന്ന്, അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ നേതൃത്വം നല്‍കി.

Back to Top