ജിദ്ദ ഇസ്‌ലാഹി സെന്റര്‍ 40-ാം വാര്‍ഷികം നാട്ടിലുള്ളവരുടെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു

പുളിക്കല്‍: ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജിദ്ദയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് എബിലിറ്റി കാമ്പസില്‍ കുടുംബസംഗമം നടത്തി. പ്രവാസം അവസാനിപ്പിച്ചവരുടെയും നാട്ടില്‍ അവധിക്ക് വന്നവരുടെയും കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. ഇസ്‌ലാഹീ സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ചു. എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹീ സെന്ററിന്റെ നാല്പത് വര്‍ഷത്തെ ചരിത്രം എം പി അബ്ദുല്‍കരീം സുല്ലമി അവതരിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ട്രഷറര്‍ അഹമ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, എം ടി മനാഫ്, മൂസക്കോയ പുളിക്കല്‍, എന്‍ജി. അസൈനാര്‍, എബിലിറ്റി സെക്രട്ടറി അഡ്വ. സലീം കോനാരി, ജമാല്‍ പുളിക്കല്‍, ഇബ്‌റാഹീം ചെമ്മാട്, കെയര്‍ ഹോം പ്രതിനിധി നിയാസ് ചക്കുംകടവ്, രണ്ടത്താണി ശാന്തിഭവന്‍ ഫൗണ്ടലിങ്ങ് ഹോം പ്രതിനിധി സുഹൈല്‍ സാബിര്‍, ശംസുദ്ദീന്‍ അയനിക്കോട്, റഷീദ് പേങ്ങാട്ടിരി പ്രസംഗിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തനരേഖ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പനും സാമൂഹികക്ഷേമ റിപ്പോര്‍ട്ട് കബീര്‍ മോങ്ങവും വിമന്‍സ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഹാജറ അരീക്കോടും, കേരള ഇസ്‌ലാഹീ സൗഹൃദ സംഘം റിപ്പോര്‍ട്ട് മുസ്തഫ ഉച്ചാരക്കടവും അവതരിപ്പിച്ചു. എബിലിറ്റി അന്തേവാസികളുടെ കലാപരിപാടികളും കരവിരുത് പ്രദര്‍ശനവും വേറിട്ടൊരു അനുഭവമായിരുന്നു. ആംഗ്യഭാഷ പഠനരീതി അബ്ദുല്‍ വാഹിദ് വാഴക്കാടിന്റെ നേതൃത്തിലുള്ള സംഘം സദസ്സിന് പരിചയപ്പെടുത്തി.
