14 Saturday
March 2026
2026 March 14
1447 Ramadân 25

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ 40-ാം വാര്‍ഷികം ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ: ‘നന്മയില്‍ നാല്‍പതാണ്ട്’ പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിക്കുന്ന നാല്‍പതാം വാര്‍ഷിക പരിപാടികളുടെ ലോഗോ പ്രകാശനം മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ നിര്‍വഹിച്ചു. വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന ദരിദ്ര മേഖലകളില്‍ 40 കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ പറഞ്ഞു. ട്രഷറര്‍ സലാഹ് കാരാടന്‍ വാര്‍ഷികാഘോഷ പരിപാടികള്‍ വിശദീകരിച്ചു.

Back to Top