ഇസ്‌ലാഹി സെന്റര്‍ സംഗമം
ജിദ്ദ: സ്ത്രീപുരുഷ അസമത്വം ഇല്ലാതാക്കാനെന്ന പേരില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും മതേതരത്വം സാധ്യമാക്കാനെന്ന പേരില്‍ മതരഹിത വിവാഹങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ആസ്വാദനവും വ്യാപിപ്പിക്കാന്‍ നവലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ജിദ്ദ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സംഗമം ആഹ്വാനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രബോധകന്‍ ശമീര്‍ സ്വലാഹി പ്രസംഗിച്ചു.