1 Tuesday
July 2025
2025 July 1
1447 Mouharrem 5

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ പൂര്‍വ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ


എടവണ്ണ: ദീര്‍ഘകാല പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ വിശ്രമ ജീവിതം നയിക്കേണ്ടവരല്ലെന്നും സമൂഹ നന്മക്കായി സംഘടിച്ച് പ്രവര്‍ത്തിക്കേണ്ടവരാണെന്നും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പൂര്‍വ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ ആഹ്വാനം ചെയ്തു. എടവണ്ണ ഇസ്‌ലാഹി സെന്ററില്‍ നടന്ന കണ്‍വന്‍ഷന്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിസി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ സൗഹൃദ കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദലി ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ മുന്‍ പ്രബോധകന്‍ എം അഹമ്മദ് കുട്ടി മദനി, എം ടി മനാഫ് പ്രഭാഷണം നടത്തി. എന്‍ജി. ഹസൈനാര്‍, അബ്ദുല്‍കരീം സുല്ലമി, ടി പി അബ്ദുല്‍ കബീര്‍, മൂസക്കോയ പുളിക്കല്‍, നൗഷാദ് കരിങ്ങനാട്, ജമാല്‍, ശംസുദ്ദീന്‍ അയനിക്കോട്, മുജീബ് റഹ്മാന്‍ ചെങ്ങര പ്രസംഗിച്ചു. അബ്ദുറഷീദ് പേങ്ങാട്ടിരി മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും മുസ്തഫ ഉച്ചാരക്കടവ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Back to Top