ജിദ്ദ ഇസ്‌ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമം
ജിദ്ദ: ആത്മപരിശോധനയിലൂടെ മനുഷ്യ മനസുകളുടെ സംസ്‌കരണം സാധ്യമാവുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ അധ്യക്ഷത വഹിച്ചു. ശൈഖ് റഷീദ് അബ്ദുല്ല അല്‍ദൂസരി, ശൈഖ് തലാല്‍ യൂസുഫ് സംസമി, അബ്ദുറഹ്‌മാന്‍ ഫാറൂഖി, സലാഹ് കാരാടന്‍, സി പി അബ്ദുല്‍വാരിഷ് പ്രസംഗിച്ചു.