ഐശ്വര്യപൂര്‍ണമായ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം -അബ്ദുല്‍അലി മദനി

ദോഹ: മനുഷ്യന്റെ ബുദ്ധിയും വിവേകവും വിവേചന ശേഷിയും ഉപയോഗിച്ച് ഉള്‍ക്കൊള്ളേണ്ട ജീവിത വ്യവസ്ഥയാണ് ഇസ്‌ലാമെന്നും അത് മനുഷ്യന് ഐശ്വര്യപൂര്‍ണമായ ജീവിതമാണ് വിഭാവനം ചെയ്യുന്നതെന്നും കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ പ്രഫ. പി അബ്ദുല്‍അലി മദനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം ടി മനാഫ് മുജാഹിദ് സമ്മേളന പ്രമേയം അവതരിപ്പിച്ചു. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിടെ ആറാം മൊഡ്യൂള്‍ പഠന സഹായിയുടെ പ്രകാശനം എന്‍ കെ എം ജാബിര്‍ ഖാസിമിന് കോപ്പി കൈമാറി അബ്ദുല്‍അലി മദനി നിര്‍വ്വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. മുജീബ് റഹ്‌മാന്‍ മദനി, സിറാജ് ഇരിട്ടി, ഡോ. റസീല്‍, റഷീദ് അലി വി പി, അബ്ദുല്ലത്തീഫ് നല്ലളം, ഷമീം കൊയിലാണ്ടി പ്രസംഗിച്ചു.
