27 Tuesday
January 2026
2026 January 27
1447 Chabân 8

വ്യക്തിവാദം കൗമാരത്തെ അധാര്‍മികതയിലേക്ക് നയിക്കും


ജിദ്ദ: കുടുംബ ജീവിതം മുന്നോട്ട് വെക്കുന്ന സകല നിയമങ്ങളെയും നിരാകരിക്കുന്ന വ്യക്തിവാദ ചിന്താഗതി കൗമാര മനസുകളെ അധാര്‍മികതയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് അഭിപ്രായപ്പെട്ടു. മനുഷ്യന്റെ അത്യാര്‍ത്തിയും അതിരുകടക്കലുമാണ് ലോകത്തെ സകലവിധ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയും അന്യന്റെ അവകാശങ്ങള്‍ ഹനിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് സമാധാനം നിലനില്‍ക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ ‘മാനവിക പ്രതിസന്ധികള്‍: ഇസ്‌ലാം നല്‍കുന്ന പരിഹാരം’ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശറഫുദ്ദീന്‍ മേപ്പാടി സ്വാഗതവും ജൈസല്‍ അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.

Back to Top