ജസീമ അബ്ദുസ്സമദ്
സുമയ്യ ബിന്‍ത് അബൂബക്കര്‍ പുന്നോല്‍
തലശ്ശേരി: പുന്നോലിലെ പി സി ജസീമ (63) നിര്യാതയായി. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റും പുന്നോല്‍ സലഫി സെന്റര്‍ പ്രസിഡന്റുമായിരുന്ന പരേതനായ കെ പി അബ്ദുസ്സമദിന്റെ ഭാര്യയാണ്. ഇരുവരും ആദര്‍ശ ജീവിതത്തിലും പ്രാസ്ഥാനിക രംഗത്തും മാതൃകാധന്യമായ ജീവിതം നയിച്ചവരാണ്. സ്ത്രീകള്‍ക്കിടയിലെ നവോത്ഥാന പ്രവര്‍ത്തനത്തിന് എം ജി എം സാരഥ്യം വഹിച്ച് നേതൃത്വം കൊടുത്തു. ദീര്‍ഘകാലം പുന്നോല്‍ സലഫി സെന്ററിലെ ക്യു എല്‍ എസ് പഠിതാവായിരുന്നു. രോഗം ശരീരത്തെ തളര്‍ത്തുന്നത് വരെയും മുടങ്ങാതെ ക്ലാസില്‍ പങ്കെടുക്കുമായിരുന്നു. മക്കള്‍: രിസാല്‍, റബീസ്, റബീഹ്, റുബീന, രിസ്‌വാന. അല്ലാഹു പരേതയുടെ പരലോകജീവിതം നന്മ നിറഞ്ഞതാക്കട്ടെ (ആമീന്‍)