ജനാധിപത്യത്തിന്റെ കശാപ്പ്
അബ്ദുല്ല ഹുസൈന്‍
ജനാധിപത്യത്തെ പരസ്യമായി കശാപ്പു ചെയ്യാനുള്ള ശ്രമത്തിനാണ് അമേരിക്ക കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷിയായത്. നിയതമായ രൂപത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ട്രംപിന് ആ പരാജയം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും പ്രസിഡന്റ് കസേരയില്‍ നിന്ന് പുറത്തു പോരാന്‍ കഴിയാത്തതുമാണ് കലാപ ശ്രമത്തിന്റെ ഹേതു. അമേരിക്കന്‍ ജനതയും നീതിന്യായ വ്യവസ്ഥയും ആ ശ്രമങ്ങളെ മുളയിലേ നുള്ളി മുനയൊടിച്ചു കളഞ്ഞു എന്നതു നേര്.
തന്റെ ലക്ഷ്യം നേടാനാകാതിരിക്കെ അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാം എന്നാണ് ട്രമ്പ് കരുതിയത്. യഥാര്‍ഥത്തില്‍ ഈ നീക്കം വഴി ട്രമ്പ് സ്വയം വെളിപ്പെടുത്തുകയാണുണ്ടായത്. നിരന്തരമായ നുണകള്‍ പടച്ചു വിട്ടും വിദ്വേഷ മനസുകളെ ഉണര്‍ത്തിയും ട്രമ്പ് ചെയ്ത കുതന്ത്രങ്ങള്‍ തിരിച്ചു കുത്തുകയും അധികാരത്തിന്റെ നേറിയൊരു ലാഞ്ജന പോലും അനുഭവിക്കാനാകാത്ത വിധം അകറ്റപ്പെടുകയുമാണുണ്ടായത്.
ഇത് യഥാര്‍ഥത്തില്‍ അധികാരക്കൊതി പൂണ്ട് അക്രമവും വിദ്വേഷവും വെറുപ്പും പരത്താന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള ഒരു താക്കീതാണ് ഈ സംഭവം. ജനാധിപത്യത്തെ കുരുതി ചെയ്യാനുള്ള ഏതു ശ്രമങ്ങളും ചെറുക്കപ്പെടേണ്ടതു തന്നെയാണ്.