29 Sunday
June 2025
2025 June 29
1447 Mouharrem 3

ജാഗ്രത നല്ലതാണ്

മുസമ്മില്‍ തുപ്പക്കല്‍

സ്മാര്‍ട്ട്ഫോണിന്റെ ഉപയോഗത്തെയും സാധ്യതകളെയും സംബന്ധിച്ച് കൂടുതല്‍ പേരും അജ്ഞരാണെന്ന് വേണം കരുതാന്‍. കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കല്‍ ഓരോ രക്ഷിതാക്കളുടെയും കടമയാണ്. അത് അല്പം മുന്‍കരുതലോടെയും നിബന്ധനകളോടും കൂടിയാവണമെന്ന് മാത്രം. അനേകം കുട്ടികള്‍ ഉത്തരവാദിത്തപൂര്‍വം ഓണ്‍ലൈന്‍ സാധ്യതകളെയും സൗകര്യങ്ങളെയും കൃത്യമായി ഉപയോഗിച്ച് അവരുടെ പഠന രംഗത്ത് മികവുകള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഒരു വിഭാഗം ആളുകളുടെ അശ്രദ്ധയോടെയുള്ള ഉപയോഗം കാരണം കൗമാരപ്രായത്തിന്റെ ചതിക്കുഴിയില്‍ പെട്ട് അനാരോഗ്യകരമായ രീതിയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തികച്ചും ഇത്തരം ഉപയോഗങ്ങള്‍ കുട്ടികളുടെ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. എന്നാല്‍ ഈ ഘട്ടത്തില്‍ രക്ഷിതാക്കള്‍ ഉണരേണ്ടിയിരിക്കുന്നു. രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ സൈബര്‍ സെല്ലും സാമൂഹിക സംഘടനകളും രംഗത്ത് വരികയും വേണം. കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ഫാമിലി ആപ്പുകള്‍ നിലവിലുണ്ട്. അതുപയോഗിച്ചു കുട്ടികളെ നിരീക്ഷിക്കാന്‍ കഴിയും. പുതിയ കാലത്തിനൊത്ത് മാതാപിതാക്കള്‍ വളരുകയും ജാഗ്രവത്താകുകയും ചെയ്തില്ലെങ്കില്‍ മക്കള്‍ എങ്ങോട്ടൊക്കെ സഞ്ചരിക്കും എന്ന് അവര്‍ക്ക് ഊഹിക്കാന്‍ പോലുമാകില്ല.

Back to Top