ഇസ്‌റാഈലിനെ വിമര്‍ശിച്ച ഫലസ്തീന്‍ ഡോക്ടറെ യു എസ് ആശുപത്രി പുറത്താക്കി

ഇസ്‌റാഈലിനെ വിമര്‍ശിച്ചതിന് ഫലസ്തീന്‍ ഡോക്ടറെ യു എസ് ആശുപത്രി പുറത്താക്കിയതായി റിപ്പോര്‍ട്ട്. അരിസോണ സംസ്ഥാനത്തെ കുട്ടികളുടെ ആശുപത്രിയില്‍ നിന്നാണ് ഡോ. ഫിദ വിഷാഹിനെ സസ്‌പെന്‍ഡ് ചെയ്തത്. ”ഗസ്സയിലെ ന്യൂസ് ഏജന്‍സികളുടെ ആസ്ഥാനത്തും മീഡിയ സ്റ്റുഡിയോകളിലും ഇസ്‌റാഈലിന് ബോംബ് വര്‍ഷിക്കാന്‍ കഴിയും, എന്നാല്‍ സയണിസ്റ്റുകള്‍ അവര്‍ ചെയ്യുന്നതില്‍ അഭിമാനിക്കുന്ന കൂട്ടക്കൊലകളും വംശഹത്യയും തുറന്നുകാട്ടാന്‍ ഞങ്ങളുടെ ഫോണുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉണ്ട്” -അവര്‍ കുറിച്ചു. ഇതോടെ, നിരവധി ഇസ്‌റാഈല്‍ അനുകൂല സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവരെ പുറത്താക്കാന്‍ ഫീനിക്‌സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പഠിക്കുകയാണെന്നും ഇനി മുതല്‍ ഫീനിക്‌സ് ചില്‍ഡ്രന്‍സില്‍ വിശാഹിന്റെ സേവനം ലഭ്യമല്ലെന്നും ആശുപത്രി അധികൃതര്‍ പിന്നീട് ട്വീറ്റ് ചെയ്തു.
