ഇസ്രായേലിന്റെ ആയുധ കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്‍
ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടാന്‍ സ്പെയിന്‍ അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ്. മെയ് 21ന് സ്പെയിനിലെ തുറമുഖമായ കാര്‍ട്ടജീനയിയില്‍ നങ്കൂരമിടാന്‍ കപ്പല്‍ അധികൃതര്‍ അനുമതി തേടിയിരുന്നു. കപ്പലില്‍ ഇന്ത്യയില്‍ നിന്നുള്ള 27 ടണ്‍ സ്‌ഫോടകവസ്തുക്കളാണ് ഉള്ളതെന്ന് തുര്‍ക്കി മാധ്യമമായ ടി ആര്‍ ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. യമനിലെ ഹൂത്തികള്‍ക്ക് ആധിപത്യമുള്ള ചെങ്കടലിലെ കപ്പല്‍ പാത വഴി ഇസ്രായേലിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് കപ്പല്‍ സ്പെയിന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തെ നിശിതമായി വിമര്‍ശിക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ പ്രധാനിയാണ് സ്പെയിന്‍.