സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധിക്കിടെ നെതന്യാഹുവിന് വിചാരണ

ഇസ്‌റാഈലില്‍ നാലാമത് നടന്ന തെരഞ്ഞെടുപ്പിലും കേവല ഭൂരിപക്ഷം ലഭിക്കാതെ പ്രതിസന്ധിയിലാണ് നെതന്യാഹുവും സംഘവും. അതിനിടെയാണ് അഴിമതി കേസില്‍ കോടതിയുടെ വിചാരണ നടപടികള്‍ ആരംഭിച്ചത്. ഇതോടെ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ് നെതന്യാഹു. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഏത് പാര്‍ട്ടികള്‍ക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് നിര്‍ണയിക്കാന്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍ ചര്‍ച്ചകള്‍ ആരംഭിച്ച വേളയിലാണിത്. അദ്ദേഹം ജറൂസലം ജില്ലാ കോടതിക്ക് മുന്‍പാകെ ഹാജരായി. തന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം തന്റെ ഓഫീസിനെ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. നെതന്യാഹു അദ്ദേഹത്തെ ഏല്‍പ്പിച്ച മഹത്തായ സര്‍ക്കാര്‍ അധികാരം നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് മുഖ്യ പ്രോസിക്യൂട്ടര്‍ ലിയത് ബിന്‍ അരി പറഞ്ഞു.
