5 Friday
December 2025
2025 December 5
1447 Joumada II 14

ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരെ വര്‍ണവിവേചനം നടപ്പാക്കുന്നു: ആംനെസ്റ്റി


ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈ ല്‍ വര്‍ഗ വിവേചനമെന്ന കുറ്റകൃത്യമാണ് നടപ്പാക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഫലസ്തീനികളെ താഴ്ന്ന വംശീയ വിഭാഗമായി കണക്കാക്കുന്നതിന്റെ ഉത്തരവാദിത്തം ഇസ്‌റാഈലിനാണെന്നും സംഘടന കുറ്റപ്പെടുത്തി. മറ്റു മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തലിനോട് യോജിച്ചാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആംനെസ്റ്റിയുടെ കണ്ടെത്തല്‍. ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ അധികാരികള്‍ അടിച്ചമര്‍ത്തലിന്റെയും ആധിപത്യത്തിന്റെയും ഒരു സംവിധാനം എങ്ങനെ നടപ്പാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, നിര്‍ബന്ധിത നാടുകടത്തല്‍, കടുത്ത സഞ്ചാര നിയന്ത്രണങ്ങള്‍, ഭരണപരമായ തടങ്കല്‍, ഫലസ്തീനികള്‍ക്കുള്ള ദേശീയതയും പൗരത്വവും നിഷേധിക്കല്‍ തുടങ്ങി ഫലസ്തീന്‍ ഭൂമിയും സ്വത്തുക്കളും ഇസ്‌റാഈല്‍ വ്യാപകമായി പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള ഇസ്‌റാഈല്‍ ദുരുപയോഗങ്ങളുടെയും അതിന്റെ വിനാശകരമായ പ്രവര്‍ത്തനങ്ങളും അന്വേഷണ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള വംശവിവേചനത്തിന് തുല്യമായ ഒരു സമ്പ്രദായത്തിന്റെ ഘടകങ്ങളാണിതെന്നും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

Back to Top