5 Friday
December 2025
2025 December 5
1447 Joumada II 14

ഇസ്‌റാഈലിന്റെ സഹായം വേണ്ടെന്ന് ജോര്‍ദാന്‍


ഇസ്‌റാഈലിന്റെ സഹായം പരസ്യമായി നിഷേധിച്ച് ജോര്‍ദാന്‍ രംഗത്ത്. കോവിഡ് വ്യാപിക്കുന്നതിനിടെ ഇസ്‌റാ ഈല്‍ വാഗ്ദാനം ചെയ്ത മെഡിക്കല്‍ സഹായമാണ് ജോര്‍ദാന്‍ തള്ളിയത്. പെട്ര ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജോര്‍ദാന് മതിയായ കോവിഡ് ടെസ്റ്റ് കിറ്റുകള്‍ രാജ്യത്തുണ്ടെന്നും രാജ്യത്തെ ഫാക്ടറികള്‍ നിര്‍മ്മിക്കുന്ന വെന്റിലേറ്ററുകളുടെയും ഫേഷ്യല്‍ മാസ്‌കുകളുടെയും ആവശ്യങ്ങള്‍ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ ഇസ്‌റാഈലില്‍ നിന്ന് വാങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ അറബ് രാജ്യത്തെ സഹായിക്കാന്‍ ജോര്‍ദാന് ഇസ്‌റാഈല്‍ വലിയതോതില്‍ വൈദ്യസഹായം നല്‍കുന്നതായി ഇസ്‌റാഈലിന്റെ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ജോര്‍ദാന്‍ നിഷേധിച്ചത്. ജോര്‍ദാനില്‍ 6,95,390 പേര്‍ക്കാണ് ഇതുവരെയായി കൊറോണ വൈറസ് ബാധിച്ചത്. അതില്‍ 8,429 പേര്‍ മരണപ്പെട്ടു. 6,54,493 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

Back to Top