30 Friday
January 2026
2026 January 30
1447 Chabân 11

ഇസ്‌റാഈല്‍ സൈന്യത്തിനെതിരെ ജൂത കുടിയേറ്റക്കാര്‍


ഇസ്‌റാഈല്‍ സൈന്യത്തിനെതിരെ ശക്തമായ ആക്രമണം നടത്തുന്ന ജൂത കുടിയേറ്റക്കാരെ തടയാന്‍ പാടുപെട്ട് അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഇസ്‌റാഈല്‍ സൈനികര്‍. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മാത്രം 100-ലധികം കുടിയേറ്റ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും ആക്രമണങ്ങളും കുത്തനെ വര്‍ധിക്കുകയാണ്. അത് ഫലസ്തീനികളെയും അവരുടെ സ്വത്തുക്കള്‍, പള്ളികള്‍, കാറുകള്‍, കടകള്‍, ഒലീവ് മരങ്ങള്‍ തുടങ്ങിയവയെയും മാത്രമല്ല, ഇസ്‌റാഈല്‍ അധിനിവേശ സൈന്യത്തെയും ലക്ഷ്യംവെക്കുന്നതാണെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികള്‍ക്കെതിരെ വടക്കന്‍ വെസ്റ്റ്ബാങ്കിലെ ഹവാറ പ്രദേശത്തിനു സമീപം നടന്ന ആക്രമണങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത ഇസ്‌റാഈല്‍ ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊച്ചാവി കഴിഞ്ഞയാഴ്ച ഇസ്‌റാഈലി സൈനിക യൂനിറ്റിനു നേരെയുള്ള കുടിയേറ്റ ആക്രമണങ്ങളെ ഉടനെ അപലപിച്ചിരുന്നു. ‘ഏറ്റവും ഗുരുതരമായ സംഭവം, അപമാനകരമായ ക്രിമിനല്‍ പെരുമാറ്റം’ എന്ന് കൊച്ചാവി പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു- മിഡില്‍ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to Top