ഡ്രോണുകള്‍ നല്‍കി ഇസ്‌റാഈല്‍

ഇസ്‌റാഈലില്‍ നിന്നു പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങിക്കൂട്ടി ബഹ്‌റൈന്‍. ഡ്രോണുകളും ആന്റി ഡ്രോണ്‍ സംവിധാനങ്ങളുമാണ് ബഹ്‌റൈന്‍ വാങ്ങിയത്. ദി വാള്‍സ്ട്രീറ്റ് ജേണലാണ് പേര് വെളിപ്പെടുത്താത്ത ബഹ്‌റൈന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. അതേസമയം, ഏതു തരത്തിലുള്ള ഡ്രോണുകളും പ്രതിരോധ ഉപകരണങ്ങളുമാണ് വാങ്ങിയതെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. 2020-ല്‍ അറബ് രാജ്യങ്ങളുമായുള്ള അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെച്ചതിനു ശേഷം മേഖലയിലെ അറബ് രാജ്യങ്ങളുമായി മൂന്നു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ആയുധ ഇടപാടുകളില്‍ ഇസ്‌റാഈല്‍ ഒപ്പുവെച്ചതായി ഇസ്‌റാഈലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് വെളിപ്പെടുത്തിയിരുന്നു. മൊസാദും ഇസ്‌റാഈലിന്റെ ഇന്റേണല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ബെറ്റും ബഹ്‌റൈന്‍ ഇന്റലിജന്‍സ് ഓഫീസിനു പരിശീലനം നല്‍കാന്‍ തുടങ്ങിയതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്യുന്നു. അറബ് മേഖലയിലെ പ്രാദേശിക സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്‍കുമെന്നു പറഞ്ഞ് ഇറാന്‍ ഈ നീക്കത്തെ ‘പ്രകോപനാത്മക’മാണെന്നാണ് വിശേഷിപ്പിച്ചത്.
