ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച് കൂടുതല്‍ രാജ്യങ്ങള്‍
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യക്കിടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. മധ്യ അമേരിക്കന്‍ രാജ്യമായ നിക്കാര്‍ഗ്വോ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. നേരത്തെ നിരവധി രാജ്യങ്ങള്‍ ഇസ്രായേലിന്റെ ഫലസ്തീന്‍ നരനായാട്ടില്‍ പ്രതിഷേധം അറിയിച്ച് ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചിരുന്നു. ‘ഫലസ്തീന്‍ പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങള്‍ കാരണം ഇസ്രായേല്‍ ഗവണ്‍മെന്റിനെ ‘ഫാസിസ്റ്റ്’, ‘വംശഹത്യ’ എന്ന് ആരോപിച്ചാണ് നിക്കാര്‍ഗ്വോ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.