1 Sunday
October 2023
2023 October 1
1445 Rabie Al-Awwal 16

ഇസ്‌റാഈല്‍ ഈ വര്‍ഷം കൊന്നൊടുക്കിയത് 52ലധികം കുട്ടികളെ


ഇസ്‌റാഈല്‍ 2022-ല്‍ 52ലധികം പിഞ്ചുകുട്ടികളെ വധിച്ചതായി വഫ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി ഐക്യരാഷ്ട്ര സഭാ പ്രതിനിധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബദവി സമൂഹത്തെയും ഇസ്‌റാഈല്‍ ലക്ഷ്യംവെച്ചിരുന്നതായി അദ്ദേഹം അറിയിച്ചു. നബ്‌ലുസിലുള്ള അല്‍ലുബ്ബാന സ്‌കൂള്‍ അക്രമത്തിനിരയായിട്ടുണ്ട്. കുട്ടികളെ സ്‌കൂളിലേക്ക് എത്തുന്നതില്‍ നിന്നു തടയുകയും സ്‌കൂളുകള്‍ തകര്‍ക്കുകയും കുട്ടികളെ അറസ്സ് ചെയ്യലുമെല്ലാം പതിവാണ്. വരാനിരിക്കുന്ന ഇസ്രായേല്‍ ഭരണകൂടവും അതിലെ അംഗങ്ങളും കൂടുതലായി വിദ്വേഷം പ്രചരിപ്പിക്കുന്നവരും തീവ്രനിലപാടുള്ളവരാണെന്നും അല്‍മാലികി പറഞ്ഞു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x