30 Friday
January 2026
2026 January 30
1447 Chabân 11

ഇസ്‌റാഈല്‍ ഉപരോധം മൂലം ഗസ്സയില്‍ മരിച്ചത് 3000 കാന്‍സര്‍ രോഗികള്‍


ഇസ്‌റാഈല്‍ ഉപരോധം മൂലം ഗസ്സയില്‍ മരിച്ചത് 3000 കാന്‍സര്‍ രോഗികളെന്ന് റിപോര്‍ട്ട്. ഗസ്സ മുനമ്പിലെ ഉപരോധം എന്‍ക്ലേവിലെ 3,000 രോഗികളുടെ മരണത്തിലേക്ക് നയിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് പ്രസ്താവിച്ചത്. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്, ഗസ്സയിലെ ആരോഗ്യ-പാരിസ്ഥിതിക ഘടകങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ആഗോള അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. രോഗികള്‍ക്ക്, പ്രത്യേകിച്ച് കാന്‍സറിനോടും രക്ത രോഗങ്ങളോടും പോരാടുന്നവര്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ വികസിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ സഹായിക്കണം. രോഗികള്‍ക്ക് അവശ്യമരുന്നുകളുടെ 47 ശതമാനവും മരുന്ന് ഉപഭോഗത്തിന്റെ 21 ശതമാനവും ലബോറട്ടറി സപ്ലൈസിന്റെ 60 ശതമാനവും ഇസ്‌റാ ഈല്‍ നഷ്ടപ്പെടുത്തുകയാണ്. 40 ശതമാനം രോഗികള്‍ക്ക് ചികിത്സയ്ക്കായി ഗ സ്സാ മുനമ്പില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതി നിഷേധിച്ചു, ഇത് 15 വര്‍ഷത്തെ ഉപരോധത്തിനിടെ നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായി -പ്രസ്താവനയില്‍ പറയുന്നു.

Back to Top