സിഡ്‌നി ഫെസ്റ്റിവല്‍: ഇസ്‌റാഈല്‍ ഫണ്ടിംഗില്‍ പ്രതിഷേധിച്ച് 20 പരിപാടികള്‍ പിന്‍വലിച്ചു

ഇസ്‌റാഈല്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍ പ്രതിഷേധിച്ച് സിഡ്‌നി ഫെസ്റ്റിവലില്‍ നിന്ന് 20 ഷോകള്‍ പിന്‍വലിച്ചു. ഫെസ്റ്റിവലിന്റെ സ്റ്റാര്‍ പാര്‍ട്ണര്‍ ആയി ഇസ്‌റാഈലിനെയാണ് അവതരിപ്പിച്ചിരുന്നത്. 20,000 ഡോളറിന്റെ സാമ്പത്തിക സഹായമാണ് കാന്‍ബറയിലെ ഇസ്‌റാഈല്‍ എംബസി പരിപാടിക്ക് വാഗ്ദാനം ചെയ്തത്. ഇസ്‌റാഈലി കൊറിയോഗ്രാഫര്‍ ഒഹാദ് നഹരിന്‍, തെല്‍ അവീവിലെ ബത്‌ഷേവ ഡാന്‍സ് കമ്പനി എന്നിവരുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഷോക്ക് ആണ് എംബസി സാമ്പത്തികസഹായം നല്‍കിയത്. ഫെസ്റ്റിവലില്‍ നിന്ന് 23 ആക്റ്റുകള്‍ പരിപാടികള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. ഫലസ്തീനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ ഷോകള്‍ പിന്‍വലിക്കുന്നതായി വിവിധ കലാകാരന്മാര്‍ അറിയിച്ചത്. സിഡ്‌നി ഫെസ്റ്റിവല്‍ ഇസ്‌റാഈലി അധിനിവേശത്തെ ആര്‍ട് വാഷ് ചെയ്യുന്നു എന്നും ഫലസ്തീന്‍ അനുകൂല സംഘടനകള്‍ ആരോപിച്ചു.
