10 Thursday
July 2025
2025 July 10
1447 Mouharrem 14

പ്രതിരോധമന്ത്രിയെ പുറത്താക്കിയ നടപടി നെതന്യാഹുവിനെതിരെ പ്രതിഷേധം


ഇസ്രായേല്‍ പ്രധിരോധ മന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നിലും നെതന്യാഹുവിന്റെ വീടിനരികേയുമായി ആയിരങ്ങള്‍ പ്രതിഷേധം നടത്തി. അതേസമയം, ഇസ്രായേലില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ 52% ജനങ്ങളും രാജ്യത്തിന്റെ സുരക്ഷ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അപകടത്തിലാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഗസ്സയില്‍ തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരെ തിരികെ കൊണ്ടുവരാന്‍ ഹമാസുമായി എത്രയും വേഗം ഇടപെടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലി സൈനിക താവളങ്ങള്‍ക്കും സെറ്റില്‍മെന്റുകള്‍ക്കുമെതിരെ ഹമാസിന്റെ ആക്രമണം അന്വേഷിക്കാന്‍ ഔദ്യോഗിക അന്വേഷണ സമിതി രൂപീകരിക്കണമെന്നും പ്രതിഷേധക്കാര്‍ തങ്ങളുടെ ആവശ്യങ്ങളായി മുന്നോട്ടു വെച്ചു.

Back to Top