23 Thursday
October 2025
2025 October 23
1447 Joumada I 1

ഇസ്രായേല്‍ വിട്ടുപോകാന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ആസ്ത്രേലിയ


ഇറാനും ഫലസ്തീനും തമ്മില്‍ സംഘര്‍ഷം കനത്തതോടെ ഇസ്രായേലില്‍നിന്ന് പൗരന്‍മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ആസ്‌ത്രേലിയ. ഇസ്രായേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് ആസ്ത്രേലിയ മുന്നറിയിപ്പ് നല്‍കി. സുരക്ഷിതത്വം കണക്കിലെടുത്ത് ഇസ്രായേലില്‍ നിന്നും അധിനിവേശ ഫലസ്തീനില്‍ നിന്നും ഉടന്‍ തിരികെ വരണമെന്നാണ് പൗരന്മാര്‍ക്ക് സര്‍ക്കാരിന്റെ ട്രാവല്‍ അഡൈ്വസ്. തെല്‍അവീവിലെ ബെന്‍ ഗുറിയോ അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാ ആശങ്കകള്‍ കാരണം ഏത് സമയത്തും അടച്ചിടാം. ഭീകരവാദ ഭീഷണി, സായുധ സംഘര്‍ഷം, ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നിവ കാരണം സുരക്ഷാ സാഹചര്യം വഷളായതിനാല്‍ ഇസ്രായേലിലേക്കും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന കാര്യം പുനഃപരിശോധിക്കണമെന്നും ആസ്‌ത്രേലിയ ആവശ്യപ്പെട്ടു.

Back to Top