20 Monday
January 2025
2025 January 20
1446 Rajab 20

ഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ ചരിത്രം മറക്കില്ലെന്ന് ഖത്തര്‍


ഫലസ്തീന്‍ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും ചരിത്രം മറക്കുകയോ മാപ്പുനല്‍കുകയോ ചെയ്യില്ലെന്ന മുന്നറിയിപ്പുമായി ഖത്തര്‍. ന്യായവും ശാശ്വതവുമായ സമാധാനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കി ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ കൂട്ടക്കൊലകളും നശീകരണവും ശക്തമായി തുടരുകയാണെന്നും ജനീവയിലെ യു എന്‍ കാര്യാലയത്തിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ഹിന്ദ് അബ്ദുറഹ്മാന്‍ അല്‍മുഫ്ത പറഞ്ഞു. ഫലസ്തീനിലെ സാധാരണക്കാര്‍ക്കു നേരെയുള്ള ആക്രമണം അവരെ പട്ടിണിയിലേക്കാണ് തള്ളിയിടുന്നത്. ഉപരോധത്തിലൂടെ പട്ടിണിക്കിടുന്നത് ഹീനമായ കുറ്റകൃത്യമാണ്- ഹിന്ദ് അല്‍ മുഫ്ത കൂട്ടിച്ചേര്‍ത്തു. ഗസ്സയിലെ സമ്പൂര്‍ണ ഉപരോധവും സഹായവിതരണം തടസ്സപ്പെട്ടതും കാരണം 22 ലക്ഷത്തോളം ഫലസ്തീനികള്‍ പട്ടിണിയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to Top