28 Tuesday
March 2023
2023 March 28
1444 Ramadân 6

ഐസലേഷന്‍ വാര്‍ഡ്

സുഹൈല്‍ ജഫനി


പുതിയൊരു തറവാടാണിത്
ജാതിമതമിവിടെ പ്രശ്‌നമല്ല
സമന്മാരാണെല്ലാവരും
ജീവിതത്തിന്റെ മാറ്റമാലോചിച്ചുള്ള
വിരുന്നുകാരുടെ പ്രവാഹമാണിവിടെ.

വിയര്‍പ്പിന്‍ കയ്പ്പ് വിഴുങ്ങി
തലചായ്ക്കാനെത്തും പ്രവാസികളും
വീട്ടിലടുപ്പ് പുകയാന്‍
പുറംനാട്ടിലെത്തിയ വിദേശിയും
അവിടുത്തെ മുഖ്യന്‍മാരാണ്.

വീട്ടിലെത്തി ഉറ്റവരോട്
കിന്നാരംപറയുന്നതോര്‍ത്തും
വീട്ടിലെ പശിയടക്കാന്‍
മറുമൊഴിചിന്തിച്ചുകൂട്ടിയും
ദിനമനവധി വ്യഥയോര്‍ത്ത്
കഥപറഞ്ഞിരിപ്പാണെല്ലാവരും.

നാട്ടിലെ കൂട്ടരുമിപ്പോള്‍
കൂട്ടമായ് വരുന്നുണ്ടിവിടെ
വരുന്നവരധികവും
തലയെടുപ്പുള്ളവര്‍, പക്ഷേ
വന്നതോ ചെറു കാണാ
കണികയെ പേടിച്ചുവിറച്ച്.

പേടിയില്ലിവിടെ, കൂട്ടിന്
ഉറ്റവരൊന്ന്‌ചൊന്ന് രക്ഷക്കായ്
മുഴുസമയവും ചുറ്റിനടക്കുന്ന
മാലാഖകൂട്ടവുമുണ്ടിവിടെ
വിരുന്ന് കഴിഞ്ഞ് ചിലര്‍
ഊരിലേക്ക് മടങ്ങുന്നുമുണ്ട്.
.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x