22 Sunday
December 2024
2024 December 22
1446 Joumada II 20

ഐ എസ് എം മണ്ഡലം സംഗമം

തിരൂര്‍: ലക്ഷദിപ് ജനതയുടെ സംസ്‌കാരത്തെയും ജീവനോപാധികളെയും തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ച് വിളിക്കണമെന്ന് ഐ എസ് എം തിരൂര്‍ മണ്ഡലം എക്‌സികുട്ടീവ് സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ജാബിര്‍ വാഴക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡോ. റജുല്‍ ഷാനിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ജലീല്‍ തൊട്ടിവളപ്പില്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഐ വി ജലീല്‍, ജില്ലാ സെക്രട്ടറി ഷരീഫ് കോട്ടക്കല്‍ പ്രസംഗിച്ചു. മുനീര്‍ ചെമ്പ്ര, അബ്ദുറഹ്മാന്‍ തിരൂര്‍, സി എം സി യാസിര്‍ അറഫാത്ത്, ശംസുദ്ദീന്‍ അല്ലൂര്‍, ജലീല്‍ വാണിയന്നൂര്‍, പി മുനീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top