ഐ എസ് എം മണ്ഡലം മീറ്റ്

പുളിക്കല്‍: ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം മതനിരാസമല്ലെന്നും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടാണെന്നും ഐ എസ് എം കൊണ്ടോട്ടി മണ്ഡലം എക്‌സിക്യുട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആസിഫ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ എം ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു ഡോ. സുലൈമാന്‍ ഫാറൂഖി, സാലിം തവനൂര്‍, ഡോ. മുസ്ഫിര്‍, സത്താര്‍ പറവൂര്‍, കെ സി അഷ്‌റഫ്, അയ്യൂബ് റഹ്മാന്‍, ഷക്കീല്‍ ജുമാന്‍, സാദിഖ് കൊളത്തൂര്‍ പ്രസംഗിച്ചു.
