ഐ എസ് എം യുവജാഗ്രത
കോഴിക്കോട്: കേരളത്തില്‍ നടന്ന നരബലിയുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് കോഴിക്കോട് സൗത്ത് ജില്ലാ സമിതി കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സംഗമം അഭിപ്രായപ്പെട്ടു. യു എ ഇ ഇസ്‌ലാഹീ സെന്റര്‍ വൈസ് പ്രസിഡന്റ് മുജീബ്‌റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. അക്ബര്‍ സാദിഖ്, ജില്ലാ സെക്രട്ടറി ഫാദില്‍, മിസ്ബാഹ് ഫാറൂഖി പ്രസംഗിച്ചു.