23 Thursday
October 2025
2025 October 23
1447 Joumada I 1

അംബേദ്കറുടെ രാഷ്ട്രഭാവനയെ തള്ളുന്ന സംഘപരിവാര്‍ രാഷ്ട്രീയം അപകടകരം -ഐ എസ് എം

ഐ എസ് എം സംസ്ഥാന സമിതി തിരൂരില്‍ സംഘടിപ്പിച്ച യുവജാഗ്രതയില്‍ വി ആര്‍ അനൂപ് സംസാരിക്കുന്നു.


തിരൂര്‍: സംഘപരിവാര്‍ കക്ഷികള്‍ മുന്നോട്ടുവെക്കുന്ന സവര്‍ണ ജാതീയ രാഷ്ട്രീയം ജനാധിപത്യ, മതേതര ഭാരതത്തിന് യോജിച്ചതല്ലെന്ന് ‘യുവത്വം അംബേദ്കറെ വായിക്കുന്നു’ പ്രമേയത്തില്‍ ഐ എസ് എം സംഘടിപ്പിച്ച യുവജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു.
മാറിവരുന്ന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ അന്തസത്തയായ ഭരണഘടന രൂപപ്പെടുത്തിയ ഡോ. ബി ആര്‍ അംബേദ്കറെ യുവാക്കള്‍ ഗൗരവതരമായി വായിക്കണമെന്ന് യുവജാഗ്രത സദസ്സ് ആവശ്യപ്പെട്ടു. സവര്‍ണ ഫാസിസത്തിന് ആധിപത്യമൊരുക്കി ജാതീയതയില്‍ ഭാരതത്തെ തളച്ചിടാനാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീ വിരുദ്ധതയും ജാതീയതയും ഉള്‍ക്കൊള്ളുന്ന മനുസ്മൃതി രാജ്യത്തെ ഭരണഘടനക്ക് പകരമാക്കി കൊണ്ടുവരുന്നത് അത്തരമൊരു ഉദ്ദേശ്യത്തിലാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനായി മുഴുവന്‍ യുവാക്കളും അംബേദ്കറെ വായിക്കാന്‍ സധൈര്യം മുന്നോട്ടുവരണമെന്നും ഐ എസ് എം യുവജാഗ്രത സദസ്സില്‍ അഭിപ്രായമുയര്‍ന്നു. വി ആര്‍ അനൂപ്, പി കെ ഫിറോസ്, സി ടി ശുഐബ്, പി സി അബൂബക്കര്‍, റിഹാസ് പുലാമന്തോള്‍, റാഫി കുന്നുംപുറം, ജിസാര്‍ ഇട്ടോളി, ഷരീഫ് കോട്ടക്കല്‍, മുഹ്‌സിന്‍ തൃപ്പനച്ചി, അബ്ദുല്‍ ഖയ്യൂം പ്രസംഗിച്ചു.

ഐ എസ് എം കണ്ണൂര്‍ ജില്ല യുവജാഗ്രതാ സദസ്സ് സി സി
ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.


കണ്ണൂര്‍: ഐ എസ് എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി എം സഹദ് മോഡറേറ്ററായിരുന്നു. സം സ്ഥാന ഉപാധ്യക്ഷന്‍ റാഫി പേരാമ്പ്ര വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റിജില്‍ മാക്കുറ്റി, സവാദ് മമ്പറം, ശബീര്‍ ധര്‍മ്മടം, റസല്‍ കക്കാട് പ്രസംഗിച്ചു.
മഞ്ചേരി: ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി യുവജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ മങ്കട അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്, യൂത്ത്‌ലീഗ് ജില്ലാ വൈ.പ്രസിഡന്റ് ഗുലാം ഹസ്സന്‍ ആലംഗീര്‍, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി കെ മുബശിര്‍, ഐ എസ് എം ജി ല്ലാ വൈ. പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍, ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ട്രഷറര്‍ ഫാസില്‍ ആലുക്കല്‍, ഡോ. ഉസാമ തൃപ്പനച്ചി പ്രസംഗിച്ചു. ഷാഹിദ് പന്തലിങ്ങല്‍ ദേശഭക്തിഗാനം ആലപിച്ചു.

Back to Top