8 Friday
August 2025
2025 August 8
1447 Safar 13

പൗരത്വ നിയമം: വിവേചനത്തെ ശക്തമായി നേരിടണം – ഐ എസ് എം


പൊന്നാനി: അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ കാണിക്കുന്ന മതപരമായ വിവേചനത്തെ ശക്തമായി നേരിടാന്‍ ജനാധിപത്യ- മതേതര ശക്തികള്‍ മുന്നോട്ട് വരണമെന്ന് ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം ആവശ്യപ്പെട്ടു.
നിയമ ഭേദഗതിയിലൂടെ മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം നല്‍കുന്നത് ഇന്ത്യയുടെ മുഴുവന്‍ ആശയങ്ങള്‍ക്കും എതിരാണ്. ഭരണഘടനാപരവും രാഷ്ട്രീയപരവുമായി ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ നിരാകരിക്കുന്നതാണ് സി എ എ. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണ്. ഈ നിയമഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു.
ജില്ലാ തസ്‌കിയത്ത് സംഗമം ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. യു പി അബ്ദുറഹ്മാന്‍ മൗലവി, സല്‍മ അന്‍വാരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഫൈസല്‍ നന്മണ്ട, ഡോ. മുബശ്ശിര്‍ പാലത്ത്, സഹീര്‍ വെട്ടം, ഇ ഒ അബ്ദുന്നാസര്‍, നവാസ് അന്‍വാരി, ജലീല്‍ പരപ്പനങ്ങാടി, അബ്ദുല്‍ഖയ്യും കുറ്റിപ്പുറം, ടി കെ എന്‍ ഹാരിസ്, ടി ആബിദ് മദനി, ടി നിയാസ്, കെ ടി ജസീറ ടീച്ചര്‍, നുഹ്മാന്‍ ശിബിലി, റന ചെറവന്നൂര്‍ പ്രസംഗിച്ചു.

Back to Top