5 Monday
October 2026
2026 October 5
1448 Rabie Al-Âkher 22

മുസ്‌ലിം സംവരണം അട്ടിമറിക്കുന്നത് സാമൂഹിക നീതിയല്ല – ഐ എസ് എം


പനമരം: ഭിന്നശേഷി സംവരണം നാല് ശതമാനം നടപ്പാക്കുന്നതിനുവേണ്ടി മുസ്‌ലിം സംവരണം രണ്ട് ശതമാനം കുറയുന്ന തരത്തില്‍ റൊട്ടേഷന്‍ സംവിധാനം നിര്‍ദേശിച്ച് സമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് സമൂഹികനീതിക്ക് നിരക്കുന്നതല്ലെന്ന് ഐ എസ് എം വയനാട് ജില്ലാ സമിതി സംഘടിപ്പിച്ച വെളിച്ചം സംഗമം അഭിപ്രായപ്പെട്ടു. ഡോ. ജമാലുദ്ദീന്‍ ഫാറുഖി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഹാസില്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. യുവത ബുക്ഹൗസ് പുറത്തിറക്കിയ ഖലീലുറഹ്മാന്‍ മുട്ടില്‍ രചിച്ച ‘പരിഷ്‌കര്‍ത്താക്കള്‍ കെ ഹൈദര്‍ മൗലവി’ എന്ന പുസ്തക പ്രകാശനം ഡോ. മുസ്തഫാ ഫാറുഖി, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുസലിം മേപ്പാടിക്ക് നല്‍കി നിര്‍വഹിച്ചു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിശ ടീച്ചര്‍ പ്രഭാഷണം നടത്തി. സഹല്‍ മുട്ടില്‍ വെളിച്ചം ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. ഗുല്‍സാര്‍ തിരൂരങ്ങാടി, മഷ്ഹൂദ് മേപ്പാടി, സറീന ടീച്ചര്‍, മുഫ്‌ലിഹ് കുട്ടമംഗലം പ്രസംഗിച്ചു.

Back to Top