26 Thursday
December 2024
2024 December 26
1446 Joumada II 24

ഐ എസ് എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യാസിര്‍ അറഫാത്ത് പ്രസിഡന്റ്, ഷരീഫ് സെക്രട്ടറി


തിരുവനന്തപുരം: പുതിയ കാലയളവിലേക്കുള്ള ഐ എസ് എം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. യാസിര്‍ അറഫാത്ത് സുല്ലമി (പ്രസിഡന്റ്), മുഹമ്മദ് ഷരീഫ് കുറ്റിച്ചല്‍ (സെക്രട്ടറി), നസീര്‍ വള്ളക്കടവ് (ട്രഷറര്‍), ഡോ. എം ആര്‍ ഇര്‍ഷാദ്, എ ജാന്‍ഷ, റിയാസ് വള്ളക്കടവ് (വൈ.പ്രസിഡന്റ്), സി എ അനീസ്, താരിഷ് കുറ്റിച്ചല്‍, വൈ സംജിത്, നസീഹുല്‍ ഇസ്്‌ലാം (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. പാളയം മുസ്‌ലിം അസോസിയേഷന്‍ ഹാളില്‍ നടന്ന കൗണ്‍സില്‍യോഗം സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി, നാസര്‍ സലഫി, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഡോ. ബാവ ഫാറൂഖി, ശരീഫ് കുറ്റിച്ചല്‍, നസീര്‍ വള്ളക്കടവ്, സി എ അനീസ് പ്രസംഗിച്ചു.

Back to Top