ഐ എസ് എം ടേബിള്‍ ടോക്ക്

നരിക്കുനി: മാനവികതയുടെ മഹിത സന്ദേശങ്ങള്‍ പൊതു സമൂഹത്തില്‍ പ്രചരിപ്പിച്ച് യോജിപ്പിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തലങ്ങള്‍ വിശാലമാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് ഐ എസ് എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി നരിക്കുനിയില്‍ സംഘടിപ്പിച്ച മഹിതം മാനവീയം ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹര്‍ പൂമംഗലം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ മോഡറേറ്ററായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മിസ്ബാഹ് ഫാറൂഖി, ഹിദാഷ് തറോല്‍, ഷിബിന്‍ ലാല്‍, ഇസ്മാഈല്‍ മുട്ടാഞ്ചേരി, ഇന്‍സാഫ് പതിമംഗലം, ഫവാസ് എളേറ്റില്‍, അന്‍ഷിദ് പാറന്നൂര്‍ പ്രസംഗിച്ചു.
