27 Friday
December 2024
2024 December 27
1446 Joumada II 25

ഐ എസ് എം മാനവീയ സംഗമങ്ങള്‍ക്ക് തുടക്കമായി


പൂക്കോട്ടൂര്‍: മനുഷ്യത്വത്തെയും മാനവികതയെയും ശത്രുവായി കണക്കാക്കുന്ന ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയം ഇന്ത്യയെ മതരാഷ്ട്രമാക്കി വിഭജിക്കുമെന്നു ഐ എസ് എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘മഹിതം മാനവീയം’ പ്രചാരണത്തിന്റെ സംസ്ഥാന ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. സാമൂഹ്യദ്രോഹികളും വര്‍ഗീയ ഭ്രാന്തന്മാരും അണിചേര്‍ന്നുള്ള വിദ്വേഷ രാഷ്ട്രീയം രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥിയുടെ തന്നെ അടിവേരറുക്കും. മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും ലോകത്തിന് വിശ്വമാനവിക സന്ദേശം നല്‍കിയ മുനിമാരും ഋഷിമാരും ജീവിച്ച ഇന്ത്യയുടെ അധികാര സ്ഥാനങ്ങളിലിന്ന് മനുഷ്യരെ മൃഗീയമായി കൊന്നൊടുക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളാന്നെന്നും സമ്മേളനം കുറ്റപ്പെടുത്തി.
പി ഉബൈദുല്ല എം എല്‍ എ ‘മഹിതം മാനവീയം’ സന്ദേശ പ്രചാരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിര്‍ഹിച്ചു. കെ ടി ജലീല്‍ എം എല്‍ എ മുഖ്യാതിഥിയായി. ഐ എസ് എം ഉപാധ്യക്ഷന്‍ റാഫി കുന്നുംപുറം അധ്യക്ഷത വഹിച്ചു. ഫാദര്‍ സെബാസ്റ്റ്യന്‍ സി എ, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി, റിഹാസ് പുലാമന്തോള്‍, ഡോ. അന്‍വര്‍ സാദത്ത്, ബി പി എ ഗഫൂര്‍, ശരീഫ് കോട്ടക്കല്‍, ജിസാര്‍ ഇട്ടോളി, ഷാനവാസ് ചാലിയം, ജൗഹര്‍ അയനിക്കോട് പ്രസംഗിച്ചു.

Back to Top