വെറുപ്പിനെ സൗഹൃദം കൊണ്ട് നേരിടണം – ഐ എസ് എം സൗഹൃദ സംഗമം

നിലമ്പൂര്‍: വിവിധ മത രാഷ്ട്രീയ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം സംരക്ഷിക്കുകയാണ് ഫാസിസത്തെ പരാജയപ്പെടുത്താനുള്ള മാര്‍ഗമെന്നും വെറുപ്പിനെ സൗഹൃദം കൊണ്ട് നേരിടണമെന്നും ‘ഫാസിസത്തിനെതിരെ സമരോത്സുക സൗഹൃദം’ പ്രമേയത്തില്‍ ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ ന്യൂസ് എഡിറ്റര്‍ എസ് എ അജിംസ്, കേരള മദ്യനിരോധന സമിതി വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് വട്ടിയാനക്കല്‍, ഫിലിപ്പ് മമ്പാട്, അഡ്വ. അനൂപ് വി ആര്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ എന്നിവര്‍ സൗഹൃദ സന്ദേശം കൈമാറി. സി എം മൗലവി ആലുവ, റിഹാസ് പുലാമന്തോള്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, സ്വാഗതസംഘം ചെയര്‍മാന്‍ കല്ലട കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, ട്രഷറര്‍ ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു.
