ഭരണകര്‍ത്താക്കള്‍ ഉത്തരവാദിത്വം മറക്കരുത്: ഐ എസ് എം
പുളിക്കല്‍: ഭരണകര്‍ത്താക്കള്‍ തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം മറക്കരുതെന്നും രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് ചെവികൊടുക്കാതെ കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കുന്ന പരിഷ്‌കാരങ്ങളില്‍നിന്ന് പിന്മാറണമെന്നും പുളിക്കലില്‍ ചേര്‍ന്ന ഐ എസ് എം മര്‍കസുദ്ദഅ്‌വ കൊണ്ടോട്ടി മണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദഅ്‌വ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി എം കെ ബഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം മണ്ഡലം വൈസ് പ്രസിഡണ്ട് എം ആസിഫ് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി, പി എം എ സമദ്, ലത്തീഫ് മംഗലശ്ശേരി, ഹബീബ് മൊറയൂര്‍, ബിലാല്‍ പെരിയമ്പലം പ്രസംഗിച്ചു.
ഐ എസ് എം മണ്ഡലം പുതിയ ഭാരവാഹികളായി ഷബീര്‍ അഹമ്മദ്(പ്രസിഡന്റ്), സുലൈമാന്‍ ഫാറൂഖി, സാദിക്ക് കുളത്തൂര്‍, ഫിറോസ് ഐക്കരപ്പടി (വൈസ് പ്രസിഡന്റ്), സലിം തവനൂര്‍ (ജനറല്‍ സെക്രട്ടറി), കെ സി അഷ്‌റഫ്, ഡോ. പി എന്‍ മുസ്ഫിര്‍, കെ കെ അയ്യൂബ് റഹ്മാന്‍ കെ. കെ (സെക്രട്ടറിമാര്‍), സത്താര്‍ പറവൂര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.