ഐ എസ് എം പ്ലഷര്‍ ഹോം അഞ്ചാമത്തെ ഭവനം സമര്‍പ്പിച്ചു
പുളിക്കല്‍: ഐ എസ് എം പ്ലഷര്‍ഹോം പദ്ധതിയില്‍ യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് കൊണ്ടോട്ടി മണ്ഡലം നിര്‍മിച്ച അഞ്ചാമത്തെ ഭവനം സമര്‍പ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ വീരാന്‍ കുട്ടി അരൂര്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, യൂണിറ്റി സര്‍വീസ് മൂവ്‌മെന്റ് ചെയര്‍മാന്‍ എം അഹമ്മദ്കുട്ടി മദനി, കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി, സി അബ്ദുല്ലത്തീഫ്, മുഹമ്മദലി ചുണ്ടക്കാടന്‍, അബ്ദുറഷീദ് ഉഗ്രപുരം, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, എം മുഹമ്മദ്, കെ കെ അയ്യൂബ് റഹ്മാന്‍, ശബീര്‍ അഹമ്മദ്, ഫഹീം പുളിക്കല്‍ പ്രസംഗിച്ചു.