4 Tuesday
August 2026
2026 August 4
1448 Safar 19

ഐ എസ് എം പ്ലഷര്‍ ഹോം സമര്‍പ്പിച്ചു


പുളിക്കല്‍: ഐ എസ് എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റിന്റെ സഹകരണത്തോടെ അരൂരില്‍ നിര്‍മിച്ച നാലാമത്തെ പ്ലഷര്‍ ഹോം കൈമാറി. താക്കോല്‍ദാനം കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. യൂണിറ്റി കൊണ്ടോട്ടി മണ്ഡലം ചെയര്‍മാന്‍ വീരാന്‍കുട്ടി അരൂര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി, യൂണിറ്റി സംസ്ഥാന കണ്‍വീനര്‍ റഫീഖ് നല്ലളം, ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് മംഗലശ്ശേരി, പുളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബേബി രജനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുഴിമുള്ളി ഗോപാലന്‍, പുളിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍ സി അന്‍വര്‍ സാദത്ത്, എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, കെ കെ അയ്യൂബ് റഹ്മാന്‍, പി ടി ഉമ്മര്‍, ടി കെ അബ്ബാസ് പ്രസംഗിച്ചു.

Back to Top