ഐ എസ് എം പാലക്കാട് ജില്ല അഹമ്മദ് സാബിത്ത് പ്രസിഡന്റ് റിയാസ് സുല്ലമി സെക്രട്ടറി
മണ്ണാര്‍ക്കാട്: ഐ എസ് എം പാലക്കാട് ജില്ലാ സമിതിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. അഹമ്മദ് സാബിത്ത് (പ്രസിഡന്റ്), പി ടി റിയാസ് സുല്ലമി (സെക്രട്ടറി), എന്‍ എ ജസീം സാജിദ് (ട്രഷറര്‍), ടി അന്‍സാറുദ്ദീന്‍, പി ഷാജഹാന്‍ ഉമ്മരന്‍, സി സലീം (വൈ.പ്രസിഡന്റ്), സി കെ ഷഫീഖ്, അഡ്വ. മുഹമ്മദ് മുസ്തഫ, എം ആഷിഖ്, കെ സ്വാനി, എന്‍ അബ്ദുറഷീദ് (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. ഐ എസ് എം സംസ്ഥാന സെക്രട്ടറി ജിസാര്‍ ഇട്ടോളി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഐ എസ് എം സംസ്ഥാന പ്രതിനിധികളായ റജുല്‍ഷാ, റാഫി കുന്നുംപുറം എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ ഉബൈദ് മാസ്റ്റര്‍, സലീമ ടീച്ചര്‍ പ്രസംഗിച്ചു.